സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം;ആലപ്പുഴയില്‍ മരിച്ച പ്രവാസിയുടെ പരിശോധനാഫലം പോസിറ്റീവ്

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴയില്‍ മരിച്ച ചുനക്കര സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവായി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലിരിക്കെയാണ് നസീര്‍ മരിച്ചത്. മരിച്ച ശേഷമാണ് പരിശോധനാ ഫലം പോസിറ്റീവായത്. സൗദിയില്‍ നിന്ന് തിരിച്ചെത്തിയാളായിരുന്നു നസീര്‍. ജൂലൈ ആദ്യമായിരുന്നു നസീര്‍ സൗദിയില്‍ നിന്നും തിരിച്ചെത്തിയത്. അര്‍ബുദ രോഗിയായിരുന്നു നസീര്‍. ആദ്യം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് ആലപ്പുഴയിലും ചികിത്സ തേടിയിരുന്നു. ഇവിടെ വെച്ചാണ് നസീറിന്റെ മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആയത്.

ഫലം പുറത്ത് വന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരോടടക്കം നിരീക്ഷണത്തില്‍
പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പ്രദേശവാസികളോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകര്‍ന്നെന്നതില്‍ വ്യക്തത വന്നിട്ടില്ല.സര്‍ക്കാര്‍ കണക്കനുസരിച്ച് കേരളത്തില്‍ ഇത് വരെ 33 കൊവിഡ് മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. 8322 പേര്‍ക്കാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 4028 പേര്‍ നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 4257 പേര്‍ രോഗമുക്തി നേടി.

Loading...