സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കഴിഞ്ഞ ദിവസം മരിച്ച കാസര്‍കോട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ഞായറാഴ്ച മരിച്ച കാസര്‍കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. താളിപ്പടപ്പ് സ്വദേശി കെ.ശശിധരയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ഇവര്‍ക്ക് നേരത്തെ തന്നെ പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഈ മരണത്തോടുകൂടി കാസര്‍കോട് മാത്രം ആറ് മരണം ആയിരിക്കുകയാണ്.

അതേസമയം ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ നാനൂറോളം പേര്‍ ഉണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഇവര്‍ ഭാരത് ബീഡി കോണ്‍ട്രാക്ടറായിരുന്നു. മാത്രമല്ല കാസര്‍കോട് കൊവിഡ് ആശുപത്രി നിര്‍മാണത്തിനെത്തിയ നാല് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കാസര്‍കോട് തെക്കിലിലെ ടാറ്റാ കൊവിഡ് ആശുപത്രി നിര്‍മാണത്തിനെത്തിയ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

Loading...