സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കാസര്‍കോട് സ്വദേശിയാണ് മരിച്ചത്

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസര്‍കോട് ജില്ലയിലാണ് ഇപ്പോള്‍ മരണം സംഭവിച്ചിരിക്കുന്നത്. നീലേശ്വരം ആനച്ചാല്‍ സ്വദേശിയായ കുഞ്ഞി ഹാജിയാണ് മരിച്ചത്. 72 വയസ്സായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ജൂലൈ 22നാിരുന്നു മുഹമ്മദ് കുഞ്ഞി ഹാജിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

എന്നാല്‍ ആദ്യം ഇദ്ദേഹം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്. ഇതിന് പുറമെ ഭാര്യയും മക്കളുമുള്‍പ്പെടെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലെ നാല് പേര്‍ക്ക് നേരത്തെ കാവിഡ് ബാധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 95 ആയിരിക്കുകയാണ്

Loading...