അമിത്ഷായ്ക്ക് പിന്നാലെ മറ്റൊരു കേന്ദ്രമന്ത്രിക്ക് കൂടി കൊവിഡ്, ഷാ ചികിത്സയിലുള്ള അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അമിത്ഷായക്ക് പിന്നാലെ മറ്റൊരു കേന്ദ്രമന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതകം-സ്റ്റീല്‍ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തെ ഇപ്പോള്‍ ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത്ഷായെ പ്രവേശിപ്പിച്ചിരിക്കുന്ന അതേ ആശുപത്രിയില്‍ തന്നെയാണ് ഇപ്പോള്‍ ഇദ്ദേഹത്തെയും പ്രവേശിപ്പിച്ചിരിക്കുന്നത്.

നേരത്തെ തന്നെ ധര്‍മേന്ദ്രപ്രധാന്റെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രി ഐസൊലേഷനില്‍ പോവുകയും ചെയ്തിരുന്നു. വൈറസിന് പോസിറ്റീവ് പരീക്ഷിച്ച രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് പ്രധാന്‍.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, യു.പി ബി.ജെ.പി മേധാവി തുടങ്ങി നിരവധി ബി.ജെ.പി നേതാക്കള്‍ക്ക് നേരത്തെ കൊറോണ വൈറസിന് രോഗം സ്ഥിരീകരിച്ചിരുന്നു.

Loading...