ഇനി ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിൻ… വില്‍പ്പന ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ

ന്യൂഡല്‍ഹി: ഇനി ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിൻ. ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെയാണ്
വില്‍പ്പന.

കുറഞ്ഞ വിലയില്‍ ലഭ്യമായിരുന്ന സുവിധ സാനിറ്ററി പാഡുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കുറച്ചു. നേരത്തെ 2.50 രൂപ വിലയുള്ള ഒരു പാഡിന്റെ വില ഒരു രൂപയ്ക്കാണ് നിലവില്‍ വില്‍പ്പന നടത്തുന്നത്.

Loading...

രാജ്യത്ത് ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ ഓഗസ്റ്റ് 27 മുതല്‍ സുവിധ പുതുക്കിയ വിലയില്‍ ലഭ്യമായിത്തുടങ്ങി.

രാജ്യത്തെ 5500 ജന്‍ ഔഷധി കേന്ദ്രങ്ങളിലുടെ നാലു പാഡുകളടങ്ങിയ പായ്ക്കറ്റ് ഒന്നിന് നാലു രൂപയ്ക്കാണ് വില്‍പ്പന. 60 ശതമാനം വിലക്കുറവിലാണ് സുവിധ ജന്‍ ഔഷധി കേന്ദ്രങ്ങളിലുടെ വില്‍ക്കുന്നത്. സബ്‌സിഡി നല്‍കിക്കൊണ്ടാണ് കുറഞ്ഞ തുകയില്‍ സുവിധ വിപണിയിലെത്തിയിരിക്കുന്നത്.

സ്ത്രീകളുടെ ആര്‍ത്തവകാല സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടുള്ള സുവിധ കുറഞ്ഞ വിലയില്‍ ലഭ്യമാകുമെന്ന് കേന്ദ്ര കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേര്‍സ് വിഭാഗം സഹമന്ത്രി മുന്‍സുഖ് ആണ് വ്യക്തമാക്കിയത്.

കുറഞ്ഞ ചിലവില്‍ സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍ എത്തിക്കുൃന്നതിനായുള്ള പദ്ധതി 2018 മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. തുടര്‍ന്ന് 2മെയ് മുതല്‍ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമായിരുന്നു.