ബൈ​ക്കി​ലെ​ത്തി​യ​വ​ര്‍ 50 കി​ലോ ഉ​ള്ളി​യു​മാ​യി ക​ട​ന്നു

രാ​ജ്യ​ത്ത് ഉ​ള്ളി​വി​ല വി​ല കു​തി​ച്ചു​യ​ര്‍​ന്ന​തോ​ടെ മോ​ഷ​ണ​വും പെ​രു​കു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​രി​ലെ മാ​ര്‍​ക്ക​റ്റി​ല്‍ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ര്‍ 50 കി​ലോ ഉ​ള്ളി ചാ​ക്കു​മാ​യി ക​ട​ന്നു.

ഉ​ള്ളി ന​ഷ്ട​പ്പെ​ട്ട വ്യാ​പാ​രി ഫി​റോ​സ് അ​ഹ്മ​ദ് റ​ഈ​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ന് ശേ​ഷ​മേ എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ​ര്‍ വി.​പി സിം​ഗ് പ​റ​ഞ്ഞു. ഹോ​ട്ട​ലി​ലേ​ക്ക് ഉ​ള്ളി വി​ത​ര​ണം ചെ​യ്യാ​ന്‍ ഉ​ന്തു​വ​ണ്ടി​യി​ല്‍ പോ​ക​വെ​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്.

Loading...

സര്‍ക്കാരിന്റെ വില്‍പ്പന കേന്ദ്രത്തില്‍ വില കുറച്ചു വില്‍ക്കുന്ന ഉള്ളി വാങ്ങാന്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയില്‍ റയ്തൂ ബസാറിലാണ് സംഭവം. അറുപതുകാരനായ സംബയ്യയാണ് കുഴഞ്ഞുവീണ് മരിച്ചത്.

കിലോയ്ക്ക് ഇരുപത്തിയഞ്ചു രൂപ നിരക്കിലാണ് സര്‍ക്കാര്‍ ഉള്ളി വില്‍ക്കുന്നത്. പൊതു വിപണിയില്‍ പലയിടത്തും കിലോയ്ക്ക് 180 രൂപ വരെയാണ് വില. ആധാര്‍ കാര്‍ഡ് കാണിക്കുകയാണെങ്കില്‍ ഒരു കിലോ ഉള്ളി സബ്‌സിഡി നിരക്കില്‍ ലഭിക്കും. ഇതിനായി വലിയ ക്യൂആണ് ബസാറിലുണ്ടായിരുന്നത്.

എട്ടരയ്ക്കാണ് വില്‍പ്പന കേന്ദ്രം തുറക്കുന്നത്. എന്നാല്‍ പലരും പുലര്‍ച്ചെ 5മണി മുതല്‍ ക്യൂ നില്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് ഹൃദയാഘാതമുണ്ടായി സാംബയ്യ കുഴഞ്ഞു വീഴുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മണിക്കൂറുകളോളമുള്ള കാത്തുനില്‍പ്പ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഉള്ളിക്ക് കനത്ത സുരക്ഷ നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഉള്ളി വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഇറക്കുമതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഉള്ളി വില കിലേയ്ക്ക നൂറ് രൂപയ്ക്ക് മുകളില്‍ എത്തി നില്‍്ക്കുകയാണ്. ഉത്സവസീസണില്‍ വില ഉയര്‍ന്ന് നില്‍ക്കുന്നത് കുടുംബബജറ്റുകളെ താളം തെറ്റിച്ചിരിക്കുകായണ്. ഈ പശ്ചാത്തലത്തില്‍ തുര്‍ക്കിയില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്ത് വിലപിടിച്ചു നിര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമം.

കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം 11,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ സ്ഥാപനമായ എംഎംടിസി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഈജിപ്തില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 6,090 ടണ്‍ ഉള്ളിക്കു പുറമെയാണ് ഇത്. തുര്‍ക്കിയില്‍നിന്നുള്ള ഉള്ളി ജനുവരിയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്തില്‍നിന്നുള്ള ഉള്ളി ഡിസംബര്‍ രണ്ടാം വാരത്തോടെ മുംബൈയില്‍ എത്തും. ഇറക്കുമതി ചെയ്യുന്ന ഉള്ളി 52-55 രൂപയ്ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.

ലഭ്യതക്കുറവു മൂലം രാജ്യത്ത് എല്ലായിടത്തും ഉള്ളിയുടെ വില കിലോയ്ക്ക് 75 – 120 രൂപയിലേയ്ക്ക് കുതിച്ചുകയറിയിരുന്നു. ഈ സാഹചര്യത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് 1.2 ലക്ഷം ടണ്‍ ഉള്ളി വിദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇന്ത്യയില്‍നിന്ന് ഉള്ളി കയറ്റിയയയ്ക്കുന്നതും സംഭരിച്ചുവയ്ക്കുന്നതും സര്‍ക്കാര്‍ വിലക്കുകയും ചെയ്തിരുന്നു.

വിപണിയിലെ ഉള്ളി വില സംബന്ധിച്ച്‌ പഠിക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനും ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിമാരുടെ സമതി രൂപവത്കരിച്ചിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം രാജ്യത്തെ ഉള്ളിയുടെ ഉല്‍പാദനം 26 ശതമാനത്തോളം ഇടിഞ്ഞതാണ് ഉള്ളിയുടെ ലഭ്യത കുറയാനും വിലക്കയറ്റമുണ്ടാകാനും ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.