സോഷ്യല്‍ മീഡിയയിലെ ചിത്രം കണ്ടിഷ്ടപ്പെട്ട് വിദേശവനിത വിളിച്ചു; കുമരകം സ്വദേശിയുടെ ഒന്നേകാല്‍ ലക്ഷം പോയി

Loading...

സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ദിനം തോറും വര്‍ദ്ധിട്ടുവരികയാണ്. തിരുവാര്‍പ്പ് സ്വദേശിക്ക് കഴിഞ്ഞ ദിവസം നഷ്ടമായത് ഒന്നേകാല്‍ ലക്ഷം രൂപയാണ്. യുവാവ് ഫെയ്‌സ്ബുക്കില്‍ തന്റെ പടവും മറ്റു വിവരങ്ങളും ഇട്ടിരുന്നു. ഇതു കണ്ട് ലണ്ടനിലുള്ള വിദേശവനിതയെന്ന പേരില്‍ ഒരാള്‍ യുവാവിനെ ഫോണില്‍ വിളിച്ചു. തന്നെ ഇഷ്ടപ്പെട്ടെന്നും സമ്മാനമായ ലാപ്‌ടോപ്, ക്യാമറ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങള്‍ അയച്ചു നല്‍കാമെന്നും പറഞ്ഞ് അവയുടെ പടങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്തു.

2 ദിവസം കഴിഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ നിന്നാണെന്നു പറഞ്ഞു യുവാവിനു ഫോണ്‍ വന്നു. ലണ്ടനില്‍ നിന്നു സമ്മാനങ്ങള്‍ എത്തിയെന്നും ഇതു പേരിലേക്ക് അയച്ചു തരണമെങ്കില്‍ നടപടിക്രമങ്ങളുണ്ടെന്നും അതിനായി 80,500 രൂപ ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കണമെന്നും ഫോണ്‍ സന്ദേശത്തില്‍ അറിയിച്ചു. ഇതനുസരിച്ചു യുവാവ് പറഞ്ഞിരുന്ന ബാങ്ക് അക്കൗണ്ടില്‍ പണം അടച്ചു.

Loading...

പിറ്റേന്നു ഫോണില്‍ വിളിച്ച ശേഷം സമ്മാനത്തിനൊപ്പം 8 ലക്ഷം രൂപ കൂടിയുണ്ടെന്നും ഇതു സമ്മാനത്തോടൊപ്പം അയയ്ക്കാന്‍ കഴിയില്ലെന്നും ഇത് അയയ്ക്കമെങ്കില്‍ ഒരു ലക്ഷം രൂപ കൂടി വേണമെന്നും യുവാവിനോട് പറഞ്ഞു. ഒരു ലക്ഷം രൂപ ഇല്ലെന്നും 50,000 രൂപ അടുത്ത ദിവസം അടയ്ക്കാമെന്നു പറഞ്ഞു. ഇതിനുസരിച്ച് ഈ തുകയും യുവാവ് ബാങ്ക് അക്കൗണ്ടില്‍ അടച്ചു. സമ്മാനമോ പണമോ എത്താതായതോടെയാണ് തട്ടിപ്പാണ് ഇതെന്ന് മനസ്സിലായത്.