ഊബര്‍ ഈറ്റ്‌സ് എന്ന ഓൺലൈൻ ഭക്ഷണ വിതരണ കമ്പിനിക്ക് പൂട്ടിടാൻ ഹോട്ടലുകാർ രംഗത്ത്. ഹോട്ടലികൾ ഇവരേ ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നു.ഊബര്‍ ഈറ്റ്‌സ്, സൊമാറ്റോ, സ്വിഗി ഉള്‍പ്പടെയുള്ള കമ്പനികളാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയില്‍ പ്രധാനമായും പ്രവര്‍ത്തിച്ചുവരുന്നത്. പ്രധാനമായും ഹോട്ടലുകാർ പറയുന്നത് ഇവർ വില കുറച്ച് ആഹാരം വീടുകളിൽ എത്തിക്കുന്നു എന്നാണ്. 100 രൂപയുടെ ഭക്ഷ്ണം നികുതികൾ ഒഴിവാക്കി 80 രൂപയ്ക്ക് വീട്ടിൽ എത്തിക്കുന്നു. ഇതു മൂലം പിടിച്ച് നില്ക്കാൻ ആകുന്നില്ല. ആളുകൾക്ക് ഇരിക്കുന്നിടത്ത് വില കുറച്ച് നല്ല ഭക്ഷണം കിട്ടുമ്പോൾ തങ്ങളേ പോലെ ഉള്ളവർ നഷ്ടത്തിലേക്ക് പോകുന്നു എന്നാണ് ഹോട്ടലുകാരുടെ വാദം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണം വ്യാപകമായതോടെ ആളുകള്‍ ഹോട്ടലിലേക്കു വരുന്നതു കുറഞ്ഞെന്നും ഇതുമൂലം ഹോട്ടല്‍ ബിസിനസ് തകര്‍ന്നെന്നും ഭാരവാഹികള്‍ പറയുന്നു. ആദ്യം ഹോട്ടലുകള്‍ മുഖേനയായിരുന്നു ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഹോട്ടലുകള്‍ അവര്‍ തന്നെ നിര്‍ദേശിച്ചു കൊടുക്കുകയാണ്. ഇതുമൂലം ചെറിയ വിഭാഗം ഹോട്ടലുകള്‍ക്കു വലിയ തോതില്‍ ബിസിനസ് കിട്ടുകയും ബഹുഭൂരിപക്ഷം ഹോട്ടലുകളും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്‌തെന്നും ഭാരവാഹികള്‍ ആരോപിക്കുന്നു.
എന്നാൽ ലോകം മുഴുവൻ പടർന്ന് പന്തലിച്ച് ഊബർ ഈറ്റ്സിനു പൂട്ടിടാൻ മാത്രം കേരളത്തിലെ ഹോട്ടലുകാർ വളർന്നോ എന്നും കാത്തിരുന്ന് കാണാം. അവരുടെ നീക്കം വിജയിച്ചാൽ തന്നെ അതൊന്നും അധികനാൾ ഉണ്ടാകില്ല എന്നും പറയുന്നു. ഓൺലൈൻ ആഹാരം ആർക്കും നിരോധിക്കാൻ ആകില്ല എന്നതാണ് സത്യം. മുമ്പ് കമ്പ്യൂട്ടറിനും, വെട്ട്കല്ല് മിഷ്യനും ഒക്കെ എതിരേ ഉണ്ടായ സമരം പോലെ ഇതും പര്യവസാനിക്കും എന്നും ചൂണ്ടിക്കാട്ടുന്നു.ഡിസംബര്‍ ഒന്നു മുതല്‍ എറണാകുളം ജില്ലയിലെ എല്ലാ ഹോട്ടലുകളും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കന്പനികളുമായുള്ള കരാര്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെഎച്ച്ആര്‍എ) ഭാരവാഹികള്‍ പറഞ്ഞു.ചെറുകിട ഭക്ഷണ വ്യാപാര മേഖലയിലെ ബഹുരാഷ്ട്ര ഓണ്‍ലൈന്‍ കമ്പനികളുടെ പ്രവര്‍ത്തനത്തിലും ചൂഷണത്തിലും പ്രതിഷേധിച്ചാണ് തീരുമാനം. ഓണ്‍ലൈന്‍ ഭക്ഷണവില്‍പന നടത്താന്‍ സര്‍വീസ് ചാര്‍ജായി ഹോട്ടലുടമകളില്‍നിന്നു ബില്ലിന്റെ 30 ശതമാനവും അതിന്റെ 18 ശതമാനം ജിഎസ്ടിയായും ഈടാക്കുന്നു. കൂടാതെ ഓഫറുകളുടെ പേരിലും ഹോട്ടലുകളെ ചൂഷണം ചെയ്യുന്നു.
ഇതുമൂലം വന്‍ നഷ്ടമാണ് ഹോട്ടലുടമകള്‍ അനുഭവിക്കുന്നതെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു. എന്തായാലും വില കുറഞ്ഞ് ലഭിക്കുന്ന ആഹാരം വാങ്ങാൻ ആളുകളുടെ തിരക്കാണ്.ഇത് തുടരുക തന്നെ ചെയ്യും എന്നും അറിയുന്നു. കാരണം ഒരു ഹോട്ടൽ എങ്കിലും ഉണ്ടേൽ അവർ നിലനില്ക്കും. എന്തായാലും ഹോട്ടൽ ഉടമകളുടെ സമരവും സമ്മർദ്ദവും വില കുറച്ച് ഇരിക്കുന്നിടത്ത് ആഹാരം എത്തിക്കുന്ന സംവിധാനം ഇല്ലാതാകുമോ എന്ന ആശ്ങ്ക ഓൺലൈൻ ഭക്ഷണ പ്രിയരേയും അലട്ടുന്നു.