മുംബൈ: ഓണ്‍ലൈന്‍ വഴി മരുന്നു കച്ചവടം നടത്തിയതിന് ഇകൊമേഴ്‌സ് വെബ്‌സൈറ്റ് ആയ സ്‌നാപ്ഡീല്‍ ഡോട്ട് കോമിനെതിരെ കേസ് ഫയല്‍ ചെയ്തു. മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ പരാതി പ്രകാരമാണ് സ്‌നാപ്ഡീലിനെതിരെ കേസ് ഫ്യല്‍ ചെയ്തിരിക്കുന്നുത്. ഡോക്റ്റര്‍മാരുടെ കുറിപ്പടി ആവശ്യമുള്ള മരുന്നുകളായ ഐപില്‍, വയാഗ്രയുടെ പ്രദേശിക ബ്രാന്‍ഡ് ആയ വിഗോറ, ചുമയ്ക്ക് ഉപയോഗിക്കുന്ന അസ്‌കോറില്‍ തുടങ്ങിയ സ്‌നാപ്ഡീല്‍ ഓണ്‍ലൈനിലൂടെ വിറ്റത്. പന്‍വേല്‍ പൊലീസാണ് കേസ് ഫയല്‍ ചെയ്തത്. മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ നല്‍കിയ പരാതിപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അഞ്ചു വര്‍ഷംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും വിധിക്കാവുന്ന കുറ്റമാണിതെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ, ഓണ്‍ലൈന്‍ ആയി മരുന്നു വിറ്റതിനെ തുടര്‍ന്ന് സ്‌നാപ്ഡീലിന്റെ ഓഫീസുകളില്‍ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വില്‍പ്പന നിയന്ത്രണമുള്ള മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

Loading...