കടലുകൾക്ക് അപ്പുറം ഇരുന്ന് അവര്‍ ഒന്നായി: വരന്‍ സൗദിയിലും വധു കേരളത്തിലും: കോവിഡ് കാല ഓൺലൈൻ നിക്കാഹ്

ആലപ്പുഴ; കടലുകൾക്ക് അപ്പുറം ഇരുന്ന് അവർ ജീവിതത്തിലേക്ക് ഒന്നിച്ചു കയറി. വരന്‍ സൗദിയിലും വധു കേരളത്തിലും. ദൂര പരിധികൾക്ക് അവരുടെ ജീവിതത്തെ പിടിച്ചുകെട്ടാനായില്ല. കൊറോണ കാലത്തെ മറ്റൊരു സന്തോഷ വാർത്തയാണ് ആലപ്പുഴയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് കാലത്തെ വിവാഹത്തിന്റെ നല്ല വാർത്ത ഇങ്ങനെയായിരുന്നു. കൊറോണ വൈറസ് പ്രതിസന്ധി ഇല്ലയിരുന്നുവെങ്കിൽ ചങ്ങനാശേരിയില്‍ ഇന്നലെ ആർഭാടമായി നടക്കേണ്ടതായിരുന്നു നടക്കേണ്ട ആസിഫ് നാസറിന്റെയും ആമിനയുടെയും നിക്കാഹ്.

ദമാമിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ് ആസിഫ് നാസര്‍. ഇടപ്പള്ളിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ആമിന. ഇവരുടെ വിവാഹം നേരത്തെ തന്നെ പറഞ്ഞുറപ്പിച്ചതാണ്. കോവിഡ് സാഹചര്യം മൂലം ആസിഫ് നാസറിന് കേരളത്തിലേക്ക് വരാനായില്ല. ആമിനയ്ക്ക് സൗദിയിലേക്ക് പോകാനും കഴിഞ്ഞില്ല. വധുവിന്റെ പിതാവും വരനും സൗദിയില്‍ ഉള്ളതിനാല്‍ അവിടെ വച്ച്‌ ഇന്നലെ നിക്കാഹ് നടത്തുകയായിരുന്നു എല്ലാത്തിനും സാക്ഷിയായി കേരളത്തിലിരുന്ന് ഓണ്‍ലൈനില്‍ വധുവും. നിക്കാഹില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു.

Loading...

നീര്‍ക്കുന്നം മൂലശേരിയില്‍ സെയ്താലി നാസറിന്റെ മകന്‍‌ ആസിഫ് നാസറിന്റെ നിക്കാഹാണ് റിയാദിലെ ഹോട്ടലില്‍‌ ഇന്നലെ ഉച്ചയ്ക്ക് നടന്നത്. ചങ്ങനാശേരി പെരുന്ന വാലുപറമ്പില്‍ വീട്ടില്‍‌ അബ്ദുല്‍ സമദിന്റെ മകളായ ആമിന എംബിഎ ബിരുദധാരിയാണ്. വരനും കുടുംബവും സൗദി അറേബ്യയില്‍ അല്‍ക്കോബാറിലാണ് താമസം. എന്നാൽ ആമിനയും കുടുംബവും അടുത്ത ദിവസം സൗദിയിലേക്ക് പോകും.