ഓൺലൈൻ പെൺവാണിഭം, പ്രതികൾ ബാംഗ്ലൂരിലേക്ക് കടന്നതായി സൂചന

Loading...
കൊച്ചി: നഗരത്തിൽ പിടിയിലായ ഓൺലൈൻ പെൺ വാണിഭ സംഘത്തിലെ മുഖ്യ പ്രതികൾ ബംഗ്ലൂരിലേക്ക് കടന്നതായി സൂചന. ഇവരെ തേടി കൊച്ചി പൊലീസ് ബംഗ്ലൂർക്ക് തിരിക്കും. കേസിലെ മുഖ്യപ്രതികളായ കോട്ടയം സ്വദേശി ജയനും ഭാര്യ സുമിയുമാണ് ഒളിവിലുള്ളത്. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഒഫ് ചെയ്തിരിക്കുകയാണ്. സൈബർസെല്ലിന്‍റെ സഹായത്തോടെ ഇരുവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഞായറാഴ്ച്ചയാണ് ഓൺലൈൻ പെൺവാണിഫ സംഘത്തിലെ അഞ്ചു പേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരു സ്വദേശിനിയായ യുവതി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
ആറു മാസം മുൻപാണ് ജയനും സുമിയും കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപം വീട് വാടകയ്ക്ക് എടുത്തിരുന്നത്. എലവൂർ കമ്പനിപ്പടി സ്വദേശി പള്ളിപ്പറമ്പിൽ ജയേഷ് (37), തൊടുപുഴ ചുറ്റൂർ സ്വദേശി കൃഷ്ണ തീർത്തം ബാബു (35), ഉടുമ്പന്നൂർ പുതിയകുന്നേൽ സുനീർ (35) എന്നിവരും ബംഗളൂരു, തൃശൂർ സ്ദേശികളായ രണ്ട് സ്ത്രീകളുമാണ് അറസ്റ്റിലായവർ.
കലൂർ ജവഹർലാൽ നെഹൃ സ്റ്റേഡിയത്തിന് എതിർവശത്തായി എരൂർ വാസുദേവ് റോഡിലാണ് സംഘം വീട് വാടകക്ക് എടുത്തിരുന്നത്.
ജയനും ജയേഷും സംയുക്തമായാണ് വാണിഭ കേന്ദ്രം നടത്തിയിരുന്നതെന്നാണ് വിവരം.
ജയേഷാണ് ഓൺലൈൻ സൈറ്റുകളിൽ പരസ്യം നൽകിയത്. ഇയാളുടെ മൊബൈൽ നമ്പരിലേക്കാണ് ഇടപാടുകാർ വിളിച്ചിരുന്നത്. ആവശ്യക്കാരെ ഫോണിൽ വിളിച്ച ശേഷം കലൂർ, പാലാരിവട്ടം, സ്റ്റേഡിയം പരിസരം എത്തിക്കും. തുടർന്ന് പ്രത്യേക വാഹനത്തിൽ ബാബുവിന്‍റെ സഹായത്തോടെ അനാശാസ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു പതിവ്.
ജയനും സുമിക്കുമെതിരെ സമാനമായ വെറെയും കേസുകൾ നിലവിലുണ്ട്. സുമിയാണ് ബംഗളൂരിൽ നിന്നും പെൺകുട്ടികളെ എത്തിച്ചിരന്നതെന്നും പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്.