അന്തര്‍സംസ്ഥാന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം തലവന്‍ പിടിയില്‍, പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

അന്തര്‍സംസ്ഥാന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം തലവനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചല്‍, പഞ്ചാബ്, ചണ്ഡിഗഡ്, ഹരിയാന, ഗോവ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തിന്റെ തലവനാണ് പിടിയിലായത്. ‘ഷിംല കോള്‍ ഗേള്‍ നതാഷ’ എന്ന വെബ്‌സൈറ്റ് നടത്തിക്കൊണ്ടിരുന്ന പഞ്ചകുല (ഹരിയാന) സെക്ടര്‍ 18 ലെ വിക്രം എന്ന ആന്‍ഡി (32) യെയാണ് കഴിഞ്ഞ ദിവസം രാത്രി പോലീസ് അറസ്റ്റ് ചെയ്തത്.

കമ്പ്യൂട്ടര്‍ ഡിപ്ലോമ നേടിയ വിക്രം തന്റെ പേരില്‍ ഡൊമെയ്‌നും മെയ്ല്‍ ഐ.ഡിയും സൃഷ്ടിച്ച് സെപ്റ്റംബര്‍ 13 ന് അറസ്റ്റിലായ വീരേന്ദര്‍ സിങ്ങിന് അത് വാടകയ്ക്ക് നല്‍കുകയുമായിരുന്നു. പല സംസ്ഥാനങ്ങളിലെയും ഇടപാടുകാര്‍ക്ക്‌പെണ്‍കുട്ടികളെ എത്തിക്കാന്‍ ഇരുവരും ഓണ്‍ലൈന്‍ സൈറ്റ് ഉപയോഗിച്ചു. തുകയുടെ അമ്ബത് ശതമാനം പെണ്‍കുട്ടികള്‍ക്കാണ് നല്‍കിയതെന്നും ബാക്കി തുക അവര്‍ പങ്കുവെച്ചതായും എ.എസ്.പി പ്രവീര്‍ താക്കൂര്‍ പറഞ്ഞു.

Loading...

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സെപ്റ്റംബര്‍ 13 ന് സംഘം വലയിലായത്. ടൂറിസ്റ്റുകള്‍ക്കും താമസക്കാര്‍ക്കുമായി കോള്‍ ഗേള്‍സും എസ്‌കോര്‍ട്ട് സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന 200 ലധികം സൈറ്റുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇപ്പോള്‍ പുരുഷ വേശ്യാ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഏതാനും ഗിഗോളോ സൈറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.