ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ മലയാളി പെൺകുട്ടിക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കാര്യങ്ങൾ

ടെക്കിയായ ഭർത്താവിനൊപ്പം ഒരു ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. താനും ഭർത്താവും കിടപ്പുമുറിയിൽ അടുത്തിടപഴകുന്ന ദൃശ്യങ്ങൾ ഓൺലൈൻ പോൺ സൈറ്റുകളിൽ കണ്ടുവെന്ന് പറഞ്ഞ് കൂട്ടുകാർ വിളിച്ചുപറഞ്ഞപ്പോഴാണ് ഞാനും അതും ശ്രദ്ധിക്കുന്നത്. ഭർത്താവ് വിദേശത്ത് ഔദ്യോഗിക ആവശ്യത്തിന് പോയിരുന്നതിനാൽ അവൾ നേരെ സൈബർ സെല്ലിൽ പരാതി നല്കി. പോലീസ് അന്വേഷണം പുരോഗമിച്ചതോടെയാണ് അവളെ തളർത്തിയ ആ സത്യം പുറത്തുവരുന്നത്. വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ എത്തിയതിനു പിന്നിൽ സ്വന്തം ഭർത്താവാണത്രേ.ഞെട്ടിക്കുന്ന ഈ സംഭവം ഒരു പെൺകുട്ടിയിൽ മാത്രം ഒതുങ്ങുന്നതല്ല. മലയാളികൾ ഉൾപ്പെടെ നിരവധി ദമ്പതികളാണ് ഇത്തരത്തിൽ ഓൺലൈൻ പോൺ സൈറ്റുകളിൽ സ്വന്തം കിടപ്പറ രഹസ്യങ്ങൾ വില്ക്കുന്നതെന്നാണ് വിവരം. ഇന്റർനെറ്റ് സാധാരണമായതോടെയാണ് ഇത്തരത്തിലുള്ള ലൈവ് പോൺ വീഡിയോ സൈറ്റുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്. തത്സമയം പോൺ സൈറ്റുകൾക്ക് വിറ്റ് 15 ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിക്കുന്നവർ രാജ്യത്തുണ്ടെന്ന് വിദഗ്ധർ പറയുന്നു.

സ്ട്രിപ് ക്ലബ് എന്ന പേരിലാണ് ഇത്തരം ലൈവ് സ്ട്രീമിങ് നടക്കുന്നത്. രണ്ടായിരം പേർ വരെ തത്സമയം ഇത്തരം വിഡിയോകൾ കാണും. പണം നൽകിയാൽ മാത്രമേ ലൈവ് സ്ട്രീമിങ് കാണാൻ കഴിയൂ. ചില പോൺ വെബ്സൈറ്റുകൾ രജിസ്റ്റേർഡ് യൂസർമാർക്ക് മാത്രമാണ് ഈ സൗകര്യം നൽകുക. ചില ദമ്പതികൾ ഇപ്പോൾ ഫുൾടൈം കോൺട്രിബ്യൂട്ടേഴ്സായി മാറിയിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കേരളത്തിൽ കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിരവധി അപ്ലോഡുകൾ നടക്കുന്നതായി വിവരമുണ്ട്. എന്നാൽ ഇത് നിരീക്ഷിക്കാൻ കാര്യമായ സൗകര്യം പോലീസിനില്ല താനും.

Loading...