പെരിന്തല്‍മണ്ണ: ഗ്ളാസ് ഡോര്‍ പൊട്ടി വീണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലിനു പരിക്കേറ്റു. അല്‍ശിഫ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ കാലത്ത് കന്നി വോട്ടര്‍മാരുമായി  മുഖാമുഖം കഴിഞ്ഞ് ഹാളിനു പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സംഭവം. തിക്കിനും തിരക്കിനും ഇടയില്‍ കണ്ണാടി വാതില്‍ പൊട്ടി വീണു. ഗ്ളാസ്സിന്‍റെ കഷ്ണം തറച്ച് മുഖ്യമന്ത്രിയുടെ വിരലിനു പരിക്കേറ്റു. ഡോക്ടര്‍മാര്‍ പരിശോധിച്ച് മരുന്നു വെച്ച ഉടനെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പു പ്രചാരണ സ്ഥലത്തേക്ക് കുതിച്ചു.