പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയിൽ പങ്കില്ലെന്ന് ഉമ്മൻചാണ്ടി

കോട്ടയം; പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിയിൽ പങ്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഏത് അന്വേഷണത്തെയും യുഡിഎഫ് സ്വാഗതം ചെയ്യുന്നു. അഴിമതി കാണിച്ചവർ നിയമത്തിന് മുന്നിൽ വരണം.ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മനസാക്ഷിയുടെ കരുത്തിലാണ് ഇത് പറയുന്നതെന്നും ഉമ്മൻചാണ്ടി കോട്ടയത്ത് പറഞ്ഞു.

കേസിൽ ഉമ്മൻ ചാണ്ടിക്ക് രക്ഷപെടാൻ കഴിയില്ലെന്ന് സിപിഎം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കോടിയേരിയുടെ ശ്രമം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. അത് വിലപ്പോകില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Loading...

കരാറുകാരന് മുൻകൂര്‍ പണം നൽകിയത് അടക്കമുള്ള തീരുമാനങ്ങൾ മന്ത്രിസഭാ യോഗത്തിന്‍റേതാണ്. പണി സമയബന്ധിതമായി തീര്‍ക്കാൻ അത്തരത്തിൽ പല തീരുമാനങ്ങളും എടുക്കേണ്ടിവന്നിട്ടുണ്ടെന്നും ഉമ്മൻചാണ്ടി വിശദീകരിച്ചു. പലിശ ഇല്ലാതെയാണ് മുൻകൂർ പണം നൽകിയതെന്ന ആരോപണം തെറ്റാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.