തന്നെ അപമാനിച്ചവരേ കാണാൻ ദില്ലിക്കില്ലെന്ന് ഉമ്മൻചാണ്ടി, സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി അടുത്ത കേന്ദ്രങ്ങൾ

തിരുവനന്തപുരം: ഡി.സി.സി പുനസംഘടനയില്‍ തന്നെ അപമാനിച്ച് നേതാക്കളേ കാണാനും കുശലം പറയാനും ഇനി ദില്ലിക്കില്ലെന്ന് കോൺഗ്രസ് നേതാവ്‌ ഉമ്മൻ ചാണ്ടി.ഡല്‍ഹിയില്‍ ബുധനാഴ്ച നടക്കുന്ന യു.ഡി.എഫ് ധര്‍ണയില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിട്ടുനില്‍ക്കും. കേരളത്തിലേ സമര മുഖങ്ങളിൽനിന്നും, സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നില്ക്കാനും അദ്ദേഹം ആലോചിക്കുന്നതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ദില്ലിയിൽ നിന്നുള്ള തുടരെയുള്ള തിരിച്ചടികൾ കേരളത്തിൽ തന്റെ സേവനം ആവശ്യമില്ലെന്നതിന്‌ തെളിവാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതായി അറിയുന്നു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു കൈയ്യ് നോക്കിയിട്ട് അതും നടക്കാതെ വന്നപ്പോഴാണ്‌ സാഷ്ട്രീയം തന്നെ അവസാനിപ്പിച്ചാലോ എന്ന് ഉമ്മൻ ചാണ്ടി ആലോചിക്കുന്നത്.

നോട്ട് പരിഷ്കാരത്തിനും അതിന്‍െറ മറവില്‍ സഹകരണപ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിനും എതിരെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് എം.എല്‍.എമാരും എം.പിമാരും ബുധനാഴ്ച ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തുന്നത്.  കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ. ആന്‍റണിയാണ് ഉദ്ഘാടകന്‍.കഴിഞ്ഞയാഴ്ച ഉമ്മന്‍ ചാണ്ടിയുടെ കൂടി സാന്നിധ്യത്തില്‍  ചേര്‍ന്ന യു.ഡി.എഫ് യോഗമാണ് ധര്‍ണ നടത്താന്‍ തീരുമാനിച്ചത്. അതിനുശേഷമാണ് ഡി.സി.സി അധ്യക്ഷന്മാരെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഹൈകമാന്‍ഡില്‍ നിന്നുണ്ടായത്. പ്രഖ്യാപനം നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി വിദേശത്തായിരുന്നു. എന്നാല്‍, മടങ്ങിവന്നശേഷം നടത്തിയ ആദ്യപ്രതികരണത്തില്‍തന്നെ ഹൈകമാന്‍ഡ് തീരുമാനത്തിലെ അതൃപ്തി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Loading...

പ്രത്യേക പദവികൾ ഇല്ലാതെ ഉമ്മൻ ചാണ്ടിയേപോലുള്ള സീനിയർ നേതാവിന്‌ അധികകാലം പാർടിയിൽ പിടിച്ചു നില്ക്കാനാകില്ല. തന്നെ അവഗണിച്ച് നിയമിച്ച പല ഡി.സി.സി പ്രസിഡന്റുമാരുടെ സ്ഥാനവും അധികാരവും പോലും ഭാരവാഹിത്വത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉമ്മൻചാണ്ടിക്ക് ഇല്ല. പ്രായമായവരുടെ കാലം കഴിഞ്ഞു എന്ന വ്യക്തമായ സൂചനകൾ നല്കിയ ഡി.സി.സി പുന്രസംഘടനയാണ്‌ ഇപ്പോൾ ഉമ്മഞ്ചാണ്ടിക്ക് രാഷ്ട്രീയ വനവാസം തിരഞ്ഞെടുക്കേണ്ട ഗതികേടിൽ എത്തിച്ചത്.