‘ഒരിക്കലും പ്രതീക്ഷിക്കാത്ത വിധി’;പൂര്‍ണമായും മാനിക്കുന്നു: ഉമ്മന്‍ചാണ്ടി

ജനവിധി പൂര്‍ണമായും മാനിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയാണുണ്ടായത്. തുടര്‍ഭരണം എന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ മുഴക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന വിശ്വാസമുണ്ട്. അത് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫലസൂചനകള്‍ പുറത്തുവന്നതിന് ശേഷമുള്ള ഉമ്മന്‍ചാണ്ടിയുടെ ആദ്യപ്രതികരണമാണിത്.

ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്താല്‍ മുന്നോട്ട് പോകാന്‍ ആകില്ല. തെരഞ്ഞെടുപ്പ് വിധി വെല്ലുവിളിയോടെ ഏറ്റെടുക്കും. സംഭവിച്ചതിനെ കുറിച്ച് വിശദമായി പരിശോധിക്കും. ചെയ്തതെല്ലാം ശരിയെന്ന് വിശ്വസിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.