തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രചാരണത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി. പ്രചാരണത്തില്‍ വീഴ്ചയുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സജീവമാകുന്നത് അവസാന പത്ത് ദിവസങ്ങളിലാണ്. തരൂരിന്റെ വിജയം 100 ശതമാനം ഉറപ്പ് വരുത്തി തന്നെയാണ് മുന്നോട്ട് പോകുന്നത്. ഫലം വരുമ്‌ബോള്‍ നിങ്ങള്‍ക്കത് കാണാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മണ്ഡലത്തിലെ പ്രചാരണത്തില്‍ ശശി തരൂര്‍ പൂര്‍ണ തൃപ്തനാണ്. അവിടെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. അവിടെ ഒരു ഭീഷണിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട് ചിട്ടയായ പ്രവര്‍ത്തനം നടത്തിയ ശേഷമാണ് വയനാട്ടില്‍ സ്ഥാനാര്‍ഥി നിര്‍ണയമുണ്ടായത്. ഏതെങ്കിലും തരത്തില്‍ സ്ഥാനാര്‍ഥിക്ക് പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കും. വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് കൊണ്ട് എം.കെ.രാഘവനൊപ്പം പ്രവര്‍ത്തിക്കാന്‍ നേതാക്കളെ കിട്ടുന്നില്ലെന്ന് പരാതി സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
വയനാട്ടിലേക്ക് പാര്‍ട്ടി നിയോഗിച്ച ആളുകള്‍ മാത്രമെ പ്രചാരണത്തിന് പോകാവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് അക്ഷരംപ്രതി പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.