വിജിലന്‍സും സര്‍ക്കാരും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എവിടെയായിരുന്നു,ഉമ്മന്‍ചാണ്ടി

തൃശൂര്‍: സര്‍ക്കാരിനെയുംമ വിജിലന്‍സിനെയും വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ഉമന്മന്‍ചാണ്ടി. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. രമേശിനെതിരെ ഇതുവരെ അന്വേഷണം നടന്നിട്ടില്ലെങ്കില്‍ കേസ് ഇല്ല എന്നാണ് അര്‍ത്ഥമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.

അഞ്ചു വര്‍ഷക്കാലത്തോളം സര്‍ക്കാര്‍ എവിടെയായിരുന്നു. ഇപ്പോള്‍ തിടുക്കപ്പെട്ട് അന്വേഷണം നടത്തുന്നത് തെരഞ്ഞെടുപ്പ് കാലമായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴ ആരോപണം രമേശ് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തെക്കുറിച്ചല്ലെന്നും ഇത്തരം ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ കൊണ്ടു വരുന്നതാണെന്നും ഉമ്മന്‍ചാണ്ടി തൃശൂര്‍ പ്രസ്സ് ക്ലബിലെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. സോളാര്‍ കേസ് പരാതികളില്‍ നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സത്യം ആര്‍ക്കും മൂടി വെക്കാനാവില്ല, വിവാദങ്ങള്‍ സത്യവുമായി ബന്ധം ഇല്ലാത്തവയാണെന്നും അദ്ദേഹം പറഞ്ഞു.

Loading...