തുടര്‍ച്ചയായി തോറ്റവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും ഇക്കുറി സീറ്റില്ല; ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസിന്റെ പ്രാഥമിക പട്ടിക തയ്യാറാകുമ്പോള്‍ ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത മാനദണ്ഡമാണ് ഇക്കുറി കോണ്‍ഗ്രസ് കൊണ്ടു വന്നിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് തവണ തോറ്റവര്‍ക്കും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് നല്‍കേണ്ട എന്ന തീരുമാനമാണ് ഇക്കുറി കോണ്‍ഗ്രസ് എടുത്തിരിക്കുന്നത്. സ്ഥാനാര്‍ത്ഥിക്കുള്ള ജനപിന്തുണ കുറവാണെന്നാണ് തുടര്‍ച്ചയായുള്ള പരാജയം കാണിക്കുന്നത്. ഒപ്പം തന്നെ സീറ്റ് വിഭജനത്തില്‍ 50 ശതമാനത്തിലധികം സീറ്റുകള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും ലഭ്യമാക്കണമെന്ന മാര്‍ഗനിര്‍ദേശം സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

നാളെ യോഗം ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത്തരത്തിലൊരു മാനദണ്ഡം അനുസരിച്ച് യു.ഡി.എഫ് നീങ്ങുന്നത് ഇതാദ്യമായാണ്. ജയസാധ്യത മാത്രമാണ് സീറ്റ് വിഭജനത്തിൽ മാനദണ്ഡമാകുകയെന്ന് അദ്ദേഹം പറഞ്ഞു.

Loading...