Loading...

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ തെളിവിനു പിന്നാലെ പോയവരുടെ മാനം കെട്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ തന്റെ പങ്ക് വെളിപ്പെട്ടാല്‍ പൊതുജീവിതം അവസാമിപ്പിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യുഡിഎഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോഗത്തില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ കമ്മീഷന്‍ സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. കമ്മിഷന്‍ കോടതിയല്ലെന്നും പരിമിതികള്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

Loading...