ഡൽഹിയിൽ ഓക്സിജൻ ബാറുകൾ തുറന്നു… 15 മിനുട്ട് ശ്വസിക്കുന്നതിന് 299 രൂപ

ന്യൂഡൽഹി: വായു മലീനീകരണം മൂലം ബുദ്ധിമുട്ടുന്ന ഡൽഹിയിൽ ഓക്‌സിജൻ വിൽക്കുന്ന കേന്ദ്രങ്ങൾ സജീവമാകുന്നു. ഏഴ് പുതിയ ഓക്സിജൻ ബാറുകൾ സാകേതിൽ തുടങ്ങി. വ്യത്യസ്ത സുഗന്ധങ്ങളിൽ ഓക്സിജൻ ലഭ്യമാക്കുന്ന അവിടെ 5 മിനുട്ട് ശ്വസിക്കുന്നതിന് 299 രൂപയാണ് ഈടാക്കുന്നത്.

വായു മലിനീകരണം കൂടുതലായ സാഹചര്യത്തിൽ നിരവധി പേരാണ് ഇവിടെ എത്തുന്നത്. ആര്യവീർ കുമാറാണ്‌ ഓക്‌സി പ്യൂർ തുടങ്ങിയത്‌. വായൂമലിനീകരണം രൂക്ഷമായതോടെ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി നിരവധിപ്പേർ ആശുപത്രികളിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഈ സഹചര്യത്തിൽ കൂടുതൽ ഓക്‌സിജൻ പാർലറുകൾ തുടങ്ങും.

Loading...

ഓക്‌സിജൻ പാർലറുകളിൽ എത്തുന്നവര്‍ക്ക്‌ ട്യൂബിലൂടെ ഓക്‌സിജൻ ശ്വസിക്കാം.
കയ്യിൽ കൊണ്ടുനടക്കാവുന്ന ചെറിയ ഓക്‌സിജൻ ബോട്ടിലുകളും ഇവിടെനിന്ന്‌ ലഭിക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒാക്സിജൻ പാർലറുകൾ ആരംഭിച്ചിട്ടുണ്ട്. ഡൽഹി അന്താരാഷ്‌ട്ര വിമാനത്താളത്തില്‍ ഒരു ഓക്‌സിജൻ ബാറുകൂടി തുറക്കാൻ ഓക്‌സി പ്യൂർ പദ്ധതിയിടുന്നുണ്ട്‌.

കുട്ടികള്‍ക്കും വയോധികര്‍ക്കും ഏറെ ആശ്വാസം നൽകുന്നതാണ്‌ ഓക്‌സിജന്‍ ബാറെന്ന്‌ ചില സന്ദർശകർ പറഞ്ഞു. വായു മലീകരണം മൂലം കൂടുതൽ ബുദ്ധിമുട്ടുന്നത് കുട്ടികളും വയോധികരുമാണ്‌.

ഡീസൽ ജനറേറ്ററുകൾ, നിർമാണപ്രവൃത്തികൾ എന്നിവ നിരോധിക്കുകയും മലിനീകരണത്തിനിടയാക്കുന്ന വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുന്നത് അടക്കമുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം നടപ്പാക്കിയ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (ജിആർഎപി) ആണ് നടപ്പാക്കുന്നത്.

അപകടകരമായ രീതിയിൽ മലിനീകരിക്കപ്പെട്ട അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം തിരിച്ചുപിടിക്കുന്നതിനായി വിവിധ തലങ്ങളിലുള്ള നടപടികളാണ് സ്വീകരിക്കുന്നത്. മാലിന്യങ്ങൾ കത്തിക്കുന്നത് നിരോധിക്കും. കൂടുതൽ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരും. വ്യാവസായിക മേഖലകളിൽ ശക്തമായ മലിനീകരണ നിയന്ത്രണത്തിനുള്ള നടപടികളും കൈക്കൊള്ളും.

ഡൽഹിയിലെ മലിനീകരണത്തിന്റെ തോത് ഏതാനും ദിവസങ്ങൾക്കുള്ളിൽ അതീവ മോശം സ്ഥിതിയിലേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് നടപടികൾ കൈക്കൊള്ളുന്നത്. കൃഷിയിടങ്ങളിൽ അവശിഷ്ടം കത്തിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തും.

മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരത്തിലെ പാതകളിൽ ലോറികളുടെ ഗതാഗതം നിരോധിക്കും. പൊടിപടലം നിയന്ത്രിക്കുന്നതിന് പാതകളിൽ വെള്ളം തളിക്കുകയും യന്ത്രോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള റോഡ് ശുചീകരണം നടപ്പാക്കുകയും ചെയ്യും.

അന്തരീക്ഷത്തിൽ‍ പുകയും വിഷവാതകങ്ങളും മറ്റു രാസപദാർഥങ്ങളും കലരുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണമാണ്‌ അന്തരീക്ഷമലിനീകരണം. മനുഷ്യന്റേയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടേയും നിലനിൽപ്പിന്‌ തന്നെ ഇത് ഭീഷണിയാകാനിടയുണ്ട്.

പ്രകൃതിയിലെ മനുഷ്യരുടെ ഇടപെടൽ മൂലവും മറ്റ് നൈസർഗികമായ കാരണങ്ങളാലും അന്തരീക്ഷ മലിനീകരണം സംഭവിയ്ക്കുന്നു. ഭൌമോപരിതലത്തിനു സമീപത്തുള്ള അന്തരീക്ഷപാളിയായ ട്രോപോസ്ഫിയറിലാണ് സാധാരണയായി വിഷവാതകങ്ങൾ ലയിക്കുന്നത്.

ഗാർഹിക മലിനീകരണവും നഗരങ്ങളിലെ മോശമായ അന്തരീക്ഷ സ്ഥിതിയുമാണ് 2008 ലെ ബ്ലാക്ക്‌സ്മിത് ഇൻസ്റ്റിറ്റ്യൂട്ട് എന്ന എൻ ജി ഒ യുടെ ലോക മലിന ഇടങ്ങളുടെ പ്രസിദ്ധീകരണത്തിൽ അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതര പ്രശ്നങ്ങളായി ചൂണ്ടി കാണിയ്ക്കുന്നത്.

2014 ലെ ലോകാരോഗ്യ സംഘടനയുടെ പ്രസിദ്ധീകരണ പ്രകാരം 2012 ൽ 70 ദശ ലക്ഷം ആളുകളുടെ മരണത്തിന് അന്തരീക്ഷ മലിനീകരണം കാരണമായി വർത്തിച്ചിട്ടുള്ളതായി പറയുന്നു , അന്താരാഷ്ട ഊർജ ഏജൻസിയും ഇതിനെ ശരിവയ്ക്കുന്നു.