ആറ് വര്‍ഷത്തെ നിയമനങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം. കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇഷ്ടക്കാരെ വൈസ് ചാന്‍സിലറാക്കി ബന്ധുനിയമനം നടത്തുവനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആറുവര്‍ഷത്തെ സര്‍വകലാശാലാ നിയമനങ്ങള്‍ പരിശോധിക്കണമെന്നും ഗവര്‍ണര്‍ ഇപ്പോഴാണ് ശരിയായതെന്നും വിഡി സതീശന്‍ പറഞ്ഞു. പരസ്യമായിട്ടാണ് അര്‍ഹതയുള്ളവരുടെ നീതി നിഷേധിച്ചത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനാണ് ആറ് വര്‍ഷായി നടക്കുന്നത് ഇത് എല്ലാം ഗവര്‍ണര്‍ പരിശോധിക്കണം.

Loading...

സര്‍വകലാശാല നിയമനങ്ങള്‍ സിപിഎംകാരുടെ ബന്ധുക്കള്‍ക്കായി റിസര്‍വ് ചെയ്തിരിക്കുകയാണ്. 25 വര്‍ഷത്തെ അധ്യാപന പരിചയവും നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത അധ്യാപകന് ലഭിച്ച സ്‌കോര്‍ 651. എന്നാല്‍ നിയമനം നല്‍കുവാന്‍ തീരുമാനിച്ച വ്യക്തിയുടെസ്‌കോര്‍ 156 ആണ്.

ഇന്റര്‍വ്യൂവില്‍ 156 സ്‌കോര്‍ ഉള്ള വ്യക്തിക്ക് 32 മാര്‍ക്കും 651 സ്‌കോര്‍ ഉള്ള വ്യക്തിക്ക് 30 മാര്‍ക്ക് നല്‍കിയാണ് നിയമനം അട്ടിമറിച്ചതെന്നും സതീശന്‍ പറഞ്ഞു. സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭയില്‍ കൊണ്ടുരുവാന്‍ ശ്രമിക്കുന്നതും ബന്ധുനിയമനത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.