പ്രതിപക്ഷം പ്രതിഷേധത്തിൽ ; സമഭിയിൽ ഗവർണർക്കും സർക്കാരിനും എതിരെ മുദ്രാവാക്യം വിളി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം തുടങ്ങി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. ഗവര്‍ണര്‍ –സര്‍ക്കാര്‍ ഒത്തുതീര്‍പ്പെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം. സർക്കാരിനെയും ഗവർണറെയും വിമർശിച്ച് പ്ലക്കാർഡുകളും പ്രതിപക്ഷം സഭയിൽ ഉയർത്തിക്കാട്ടി. അതേസമയം പ്രതിസന്ധിക്കിടയിലും സംസ്ഥാനം വളര്‍ച്ച കൈവരിച്ചെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

സുസ്ഥിരവികസനം ലക്ഷ്യം, വികസനനയം ദുര്‍ബല വിഭാഗങ്ങള്‍ക്കായി. ഭവനരഹിതര്‍ക്ക് വീടു നല്‍കുന്നില്‍ ലൈഫ് മിഷന്‍ നേട്ടമുണ്ടാക്കിയെന്നും. തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ സംസ്ഥാനം മുന്‍പിലെത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ച നടക്കും തുടര്‍ന്ന് മൂന്നിനാണ് ബജറ്റ് അവതരണം.

Loading...

ഫെബ്രുവരി 6 മുതല്‍ 8 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. 13 മുതല്‍ രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മപരിശോധന നടത്തും. 2023-24 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ കാലയളവില്‍ 13 ദിവസം നീക്കിവച്ചിട്ടുണ്ട്.

ഈ സാമ്പത്തികവര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ഥനകളെയും ബജറ്റിനെയും സംബന്ധിക്കുന്ന രണ്ട് ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും.