മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യം,സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ്,യുവ മോര്‍ച്ച പ്രതിഷേധം

കൊച്ചി: സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധം ശക്തമാകുന്നു. സ്വര്‍ണ്ണക്കടത്തുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പിണറായി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന ് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് അടക്കമുള്ള യുവജന സംഘടനകളാണ് സംസ്ഥാനത്തിന്റെ പലയിടത്തും പ്രതിഷേധം നടത്തിയത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചായിരുന്നു പ്രതിഷേധം നടത്തിയത്.

മാര്‍ച്ച് പോലീസ് തടയുകയും പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശുകയും ചെയ്തു.അതേസമയം യൂത്ത് ലീഗ് കോഴിക്കോട് കളക്ട്രേറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്. ഈ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. ബാരിക്കേഡുകള്‍ തള്ളി മാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു. വീണ്ടും സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്കാണ്് പരുക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Loading...

പൊലീസ് അഞ്ചിലേറെ തവണ ഗ്രനേഡ് പ്രയോഗിച്ചതായാണ് വിവരം. സമരത്തിന്‍റെ ഉദ്ഘാടനത്തിന് മുമ്പാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ഗ്രനേഡടക്കം പ്രയോഗിച്ചത്. പിന്നീട് എംകെ മുനീറെത്തി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് അടക്കം പങ്കെടുത്തു. ഉദ്ഘാടനത്തിന് പിന്നാലെ വീണ്ടും വലിയ പ്രതിഷേധമുണ്ടായി. പിന്നാലെ പൊലീസ് ലാത്തി വീശി. വീണ്ടും കണ്ണീര്‍ വാതകം പ്രയോഗിച്ചു. അതേ സമയം കോഴിക്കോട്ട് യൂത്ത് ലീഗ് മാർച്ച് നടത്തിയത് പൊലീസ് അനുമതിയില്ലാതെയെന്ന് സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു. പ്രവർത്തകർക്കെതിരെ കൊവിഡ് പ്രൊട്ടോക്കോൾ പ്രകരം കേസ് എടുക്കുമെന്നും കമ്മീഷണർ അറിയിച്ചു.