ചാന്‍സലര്‍ ആരാകണമെന്ന് തീരുമാനിക്കാനാണ് ഓര്‍ഡിനന്‍സ്

കൊച്ചി. സംസ്ഥാനത്തെ സര്‍വലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കുവന്‍ വേണ്ടിയല്ല പകരം ചാന്‍സലര്‍ ആരാകണമെന്നതു തീരുമാനിക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് നിയമ മന്ത്രി പി രാജീവ്. നിയമ നിര്‍മാണാധികാരം നിയമസഭയ്ക്കു മാത്രായതിനാല്‍ ചാന്‍സലര്‍ ആരായിരിക്കണമെന്നും തീരുമാനിക്കുവാന്‍ സഭയ്ക്കാണ് അവകാശമെന്ന് പി രാജീവ് പറയുന്നു. നിയമസഭ കൂടാന്‍ കഴിയാതെ വന്നാല്‍ അടിയന്തര പ്രധാന്യമുള്ള കാര്യങ്ങള്‍ക്ക് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയും.

പൂര്‍ണമായും സംസ്ഥാനത്തിന്റെ അധികാരത്തില്‍ പെടുന്നതും മറ്റ് അുമതികള്‍ ഒന്നും ആവശ്യമില്ലാത്തതുമായ കാര്യമാണ്. ഈ ഓര്‍ഡിനന്‍സ് ആര്‍ക്കും എതിരല്ല. ഗവര്‍ണര്‍ ഭരണഘടനാ ചുമതല നിറവേറ്റുമെന്നാണ് കരുതുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ മാധ്യമങ്ങളിലൂടെയല്ല ആശയവിനുമയം നടത്തേണ്ടതെന്നും പി രാജീവ് പറഞ്ഞു. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍് രണ്ടും കല്‍പ്പിച്ചാണ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചത്.

Loading...