ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കും; മുഖ്യമന്ത്രിയുടെത് ഭീകരവാദിയുടെ ഭാഷ

തിരുവനന്തപുരം. തന്നെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. ചാന്‍സലറെ എന്തിനാണ് മാറ്റുന്നതെന്ന് നേരിട്ട് ബോധ്യപ്പെടുത്തണം. വിസി നിയമനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. യൂജിസി മാനദണ്ഡങ്ങള്‍ സംസ്ഥാന നിയമത്തിനും മുകളിലാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് തന്നോട് ബഹുമാനമില്ലാത്ത സമീപനമാണ്. മുഖ്യമന്ത്രി സംസാരിക്കുന്നത് ഭീകരവാദിയുടെ ഭാഷയിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറയുന്നത് ആക്രമിക്കുമെന്ന അര്‍ഥത്തിലാണ്. സംസ്ഥാനത്തിന്റെ മേധാവിയെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ യുവ ഐപിഎസ് ഉദ്യോഗസ്ഥന്‍ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് പോലീസ് സ്‌റ്റേഷനിലെ ഡയറി പരിശോധിച്ചാല്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Loading...

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. പൊതു സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒറ്റ ചാന്‍സലറെ നിയമിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കാര്‍ഷിക, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ക്ക് പ്രത്യേക ചാന്‍സലര്‍ വരും. കേരള, കണ്ണൂര്‍, കാലിക്കറ്റ്, എംജി, സംസ്‌കൃതം, മലയാളം എന്നീ സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറായിരിക്കുമെന്നും മന്ത്രി പറയുന്നു. ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യുവാനാണ് സര്‍ക്കാര്‍ തീരുമാനം.

ഉന്നത വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ട ഭരണഘടനാബാധ്യത ഗവര്‍ണര്‍ നിറവേറ്റുമെന്ന് പ്രതീക്ഷയുണ്ടെന്നും ആര്‍ ബിന്ദു പറയുന്നു. ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കി പകരം മന്ത്രിമാരെയോ വിദ്യാഭ്യാസ വിദഗ്ധരെയോ നീയമിക്കുവനാണ് സര്‍ക്കാര്‍ തീരുമാനം. ബില്‍ പാസാക്കുന്നതിന് ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ നിയമസഭാ സമ്മേളനം ചേരാമനാണ് ആലോചന. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിക്കും.