ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് പോലീസ് പിടിച്ചയാള്‍ മരിച്ചു… മൃതദേഹത്തില്‍ നിന്ന് ഹൃദയവും തൊണ്ടയും തലച്ചോറും കാണാതായി

വാഷിംഗ്ടണ്‍: ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന്റെ പേരില്‍ പോലീസ് പിടികൂടി തടവിലാക്കപ്പെട്ടയാള്‍ ആള്‍ മൂന്നാംനാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ജയിലിയില്‍ നിന്നും ബന്ധുക്കള്‍ക്ക് നല്‍കിയ മൃതദേഹത്തില്‍ ഹൃദയവും തൊണ്ടയും തലച്ചോറും അപ്രത്യക്ഷം.

അമേരിക്കയിലെ പെന്‍സില്‍വാനിയിലാണ് ഞെട്ടിക്കുന്ന സംഭവം. പെന്‍സില്‍വാനിയയിലെ ദെലവെയറില്‍ നിന്ന് ലാന്‍സസ്റ്റര്‍ കൗണ്ടിയിലേക്ക് പോയ വെറെറ്റ് പാമെര്‍ക്കാണ് ഈ ദുരനുഭവം. ജയില്‍ സെല്ലിലാണ് പാമെര്‍ (41) മരിച്ചത്. എന്നാല്‍ മരണത്തിനു പിന്നിലുള്ള കാരണത്തെ കുറിച്ച് പാമെറുടെ കുടുംബാംഗങ്ങള്‍ക്ക് ഇപ്പോഴും ഒന്നും വ്യക്തമല്ല.

Loading...

സംഭവദിവസം ന്യൂയോര്‍ക്കിലുള്ള അമ്മയെ സന്ദര്‍ശിക്കാനാണ് പാമെര്‍ യാത്രതിരിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ലൈസന്‍സ് സസ്‌പെന്റു ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്തിയ പോലീസ് യോര്‍ക്ക് കൗണ്ടി ജയിലിലേക്ക് അടക്കുകയായിരുന്നു.

രണ്ടു ദിവസത്തിനു ശേഷം പാമെര്‍ ജയിലില്‍ ജീവനൊടുക്കിയെന്ന വാര്‍ത്തയാണ് കുടുംബത്തെ തേടിയെത്തിയത്. ഭിത്തിയിലും സെല്ലിന്റെ വാതിലിലും തലയിടിച്ചു മരിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്.