ഫിലഡല്‍ഫിയ: ഈ ദശകത്തിലെ കേരളവും ആഗോള മലയാളികളും അമേരിക്കന്‍ മലയാളികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് ദേശീയവും അന്താരാഷ്ട്രവുമായ മാനങ്ങളുള്ള മലയാള സംഘടനകള്‍ കൂട്ടു ചേര്‍ന്ന് ചര്‍ച്ചകള്‍ക്കും പ്രശ്നപരിഹാരത്തിനുള്ള ആശയാവിഷ്ക്കാരങ്ങള്‍ക്കും യത്നിക്കണമെന്ന് ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ ദുര്‍വിനിയോഗം കൊണ്ട്, ഉപഭോഗസംസ്കാരമൂല്യങ്ങള്‍ക്ക് അടിപ്പെട്ട്, മലയാളിത്തം നഷ്ടപ്പെടുന്ന കേരളം, മറ്റേതോ ആള്‍ക്കൂട്ടരാജ്യം പോലെയാകുന്നുവോ എന്ന തിരിച്ചറിവ്, നമ്മെ ദു:ഖിപ്പിക്കുന്നുണ്ടെന്ന് ഈ മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ് ജോസഫ് പറഞ്ഞു.
ഓവര്‍സീസ് റസിഡന്‍റ് മലയാളി അസ്സോസിയേഷന്‍ (ഓര്‍മ) സംഘടിപ്പിച്ച 70-ാം ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു ഓര്‍മ്മാ പ്രസിഡന്‍റ് ജോസ് ആറ്റുപുറം “ഫോമായും ഫൊക്കാനയും വേള്‍ഡ് മലയാളി കൗണ്‍സിലും ഓര്‍മ്മയും ഒരുമിച്ച് പൊതു വിഷയങ്ങളില്‍ കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാലേ യുവജനങ്ങള്‍ക്ക് സംഘടനകളോട് മതിപ്പുണ്ടാകൂ” എന്ന് ചൂണ്ടിക്കാട്ടി. “അനതിവിദൂരഭാവിയില്‍ അമേരിക്കയിലെ വിവിധ രാഷ്ട്രീയ ഭരണ സ്ഥാനങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ കയ്യൊപ്പുചാര്‍ത്തുക തന്നെ ചെയ്യും” എന്ന് ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് പറഞ്ഞു.

ഓര്‍മാ ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് നടവയല്‍ സ്വാഗതവും ട്രഷറാര്‍ ഷാജി മിറ്റത്താനി നന്ദിയും പ്രകാശിപ്പിച്ചു. ക്രിസ്റ്റി ജെറാള്‍ഡ് ഈശ്വര പ്രാര്‍ത്ഥന ആലപിച്ചു. മഹിമാ ജോര്‍ജും അമേയാ ജോര്‍ജും അമേരിക്കന്‍ ദേശീയ ഗാനാലാപനത്തിനും ബ്രിജിറ്റ് പാറപ്പുറത്ത്, സെലിന്‍ ജോര്‍ജ്, മഹിമാ ജോര്‍ജ്, അമേയാ ജോര്‍ജ് എന്നിവര്‍ ഭാരത ദേശീയഗാനാലാപനത്തിനും നേതൃത്വം നല്കി.
ഓവര്‍ സീസ് റസിഡന്‍റ് മലയാളീ അസ്സോസ്സിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടന്ന 70- ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സില്‍ മാന്‍ അല്‍ടോബന്‍ബര്‍ഗറിന്‍റെ ഓഫീസ് മുഖ്യ സ്പോണ്‍സറായിരുന്നു.

ഫൊക്കാനാ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ഫോമാ ജനറല്‍ സെക്രട്ടറിയും ഓര്‍മാ ന്യൂ ജേഴ്സി ചാപ്റ്റര്‍ പ്രസിഡന്‍റുമായ ജിബി തോമസ്, ഫൊക്കാനാ മുന്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും മുന്‍ വൈസ് പ്രസിഡന്‍റുമായ തമ്പി ചാക്കോ എന്നീ ദേശീയ മലയാളി നേതാക്കള്‍ മുഖാഥിതികളായി സന്ദേശങ്ങള്‍ നല്‍കി. മുന്‍ പ്രസ് ക്ലബ് ജനറല്‍ സെക്രട്ടറി യും  ഓര്‍മാ സ്പോക്സ്പേഴ്സണുമായ വിന്‍സന്‍റ് ഇമ്മാനുവേല്‍,  ഓര്‍മാ വൈസ് പ്രസിഡന്‍റും  ഫൊക്കാന അസ്സോസിയേറ്റ് ട്രഷറാറുമായ  ജോര്‍ജ് ഓലിക്കല്‍, മുന്‍ ഫൊക്കാനാ ജനറല്‍ സെക്രട്ടറി സുധാ കര്‍ത്താ, യുവ പ്രാസംഗികനായ അരുണ്‍ ചെമ്പ്ളായില്‍, മുന്‍ പ്രസ് ക്ലബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്‍റ്  പി ഡി ജോര്‍ജ് നടവയല്‍ എന്നിവര്‍ അനുപൂരക പ്രഭാഷണങ്ങള്‍ നടത്തി.

ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍ വിജ്ഞപ്തി പ്രഭാഷണം നിര്‍വഹിച്ചു. മാതൃഭാഷയുടെ പ്രസക്തിയും സ്വാതന്ത്ര്യത്തിന്‍റെ ഫലപ്രാപ്തിയും ബന്ധപ്പെട്ട വസ്തുതകളാണെന്ന് അല്‍ടൊബന്‍ ബര്‍ഗര്‍ പറഞ്ഞു. യുവജനങ്ങളെ പ്രതിനിധീകരിച് അരുണ്‍ ചെമ്പ്ളായില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയത് പുതു തലമുറയിലെ മികച്ച വാഗ്ദാനമാണ് എന്ന പ്രതീക്ഷ കൊളുത്തിക്കൊണ്ടായിരുന്നു.

ഓര്‍മാ ലോഗോ പ്രകാശനം ആലീസ് ജോസ്, ബ്രിജിറ്റ് പാറപ്പുറത്ത്, ക്രിസ്റ്റി ജെറാള്‍ഡ്, സെലിന്‍ ഓലിക്കല്‍, ഡോ. ടീനാ ചെമ്പ്ളായില്‍, ടെസ്സി മാത്യൂ, മെര്‍ളിന്‍ പാലത്തിങ്കല്‍ എന്നീ വനിതാ നേതാക്കള്‍ സംയുക്തമായി നിര്‍വഹിച്ചു.

ഓര്‍മാ വെബ്സൈറ്റ് ലോഞ്ചിങ്ങ് സിറ്റി കൗണ്‍സില്‍ മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍, ജോസ് ആറ്റുപുറം, പോള്‍ കറുകപ്പിള്ളില്‍, ജിബി തോമസ്, തമ്പി ചാക്കോ, പി ഡി ജോര്‍ജ് നടവയല്‍, വിന്‍സന്‍റ് ഇമ്മാനുവേല്‍, ജോര്‍ജ് ഓലിക്കല്‍, മാത്യൂ തരകന്‍, ഫീലിപ്പോസ് ചെറിയാന്‍ എന്നിവര്‍ സംയുക്തമായി സ്വിച്ച് ഓണ്‍ കര്‍മത്തിലൂടെ കുറിച്ചു.

പവര്‍പോയിന്‍റ് പ്രദര്‍ശനം ഓര്‍മാ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്ളായില്‍, ജോസ് പാലത്തിങ്കല്‍ എന്നിവരാണ് തയ്യാറാക്കി അവതരിപ്പിച്ചത്. ഹോസ്പിറ്റാലിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഓര്‍മാ ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഇടിക്കുള, എക്സിക്യൂട്ടിവ് കമ്മറ്റി അംഗം ജോര്‍ജ് ദേവസ്സ്യാ അമ്പാട്ട്, ഡോമിനിക് പി ജേക്കബ്, ജോണി കരുമത്തി എന്നിവര്‍ നേതൃത്വം നല്‍കി.
നവബിരുദ ധാരികളായ ആഷ്ളി ഓലിക്കല്‍, ഐശ്വര്യാ ജോര്‍ജ്, അമേയാ പാറപ്പുറത്ത്, അഞ്ചു ഷാജന്‍, നോബിള്‍ തോമസ്, ആല്ബേട്ട് ജോര്‍ജ്, ജോഷ് ജോസ്, ഓസ്റ്റിന്‍ ചെറിയകളത്തില്‍ എന്നിവര്‍ക്ക് ” ഓര്‍മാ ഗ്ലോറിമെഡലുകള്‍ ” സമ്മാനിച്ചു.

സിറ്റി കൗണ്‍സില്‍മാന്‍ അല്‍ടൊബന്‍ ബര്‍ഗര്‍, പോള്‍ കറുകപ്പിള്ളില്‍, ജോര്‍ജ് ജോസഫ്, ജിബി തോമസ്, തമ്പി ചാക്കോ, ഡോ. ടീനാ ചെമ്പ്ളായില്‍, അരുണ്‍ കോവാട്ട് എന്നിവര്‍ക്ക് അവരുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ മികച്ച സേവനങ്ങളെ മാനിച്ച് “ഓര്‍മാ ലൂമിനറി കീര്‍ത്തി മുദ്രക ള്‍ ” സമ്മാനിച്ചു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാനും ഓര്‍മാ വൈസ് പ്രസിഡന്‍റുമായ ഫീലിപ്പൊസ് ചെറിയാന്‍ കോര്‍ഡിനേറ്റ് ചെയ്തു. സ്റ്റെഫനി ഓലിക്കല്‍, ഐശ്വര്യാ ജോര്‍ജ്, സെലിന്‍ ജോര്‍ജ്, റ്റെസ്സി മാത്യൂ എന്നിവര്‍ എം സി മാരായി.

വിശിഷ്ട ക്ഷണിതാക്കളുടെ പ്രസംഗത്തിലെ ഏറ്റവും പ്രസക്തമായ വാക്കുകള്‍:

ഈ മലയാളി ചീഫ് എഡിറ്റര്‍ ജോര്‍ജ് ജോസഫ്: “അമ്മയും മകനും ഒരുമിച്ച് യാത്ര ചെയ്താല്‍ പോലും സദാചാരപ്പൊലീസിങ്ങില്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്ന  കേരളമാണ് ഇപ്പോഴത്തെ കേരളം. അന്യസംസ്ഥാനക്കാരുടെ അധിനിവേശവും തന്മൂലമുണ്ടാകുന്ന സാംസ്കാരിക വ്യതിയാനവും ഉപഭോഗധാരാളിത്തവും മാലിന്യക്കൂമ്പാരങ്ങളും എല്ലാം വലിയ പ്രതിസന്ധികളാണ് കേരളത്തില്‍ വരുത്തിവയ്ക്കുന്നത്. നല്ല മനസ്സുകള്‍ക്ക് നാട്ടില്‍ വിലയില്ലാതായി. ചൂഷണവും കാപട്യവും മുഖമുദ്രകളായി. സ്വാതന്ത്ര്യത്തിന്‍റെ അന്തസത്ത മാറി മറിയുന്നു. അശുഭകരമായ ഈ വ്യതിയാനങ്ങളിലും മലയാളിയുടെ മേന്മ നിറഞ്ഞ പാരമ്പര്യ മൂല്യങ്ങളെയും കുടുംബ നന്മകളേയും വിദേശത്തു താമസ്സിക്കുന്ന മലയാളികള്‍ ഗൃഹാതുരത്വത്തോടെ മുറുകെപ്പിടിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ഓവര്‍സീസ് റസിഡന്‍റ് മലയാളീസ് അസ്സോസിയേഷന്‍റെ ദര്‍ശനവും പ്രവര്‍ത്തനവും ഈ ദിശയിലുള്ളതാണ്. അഭിനന്ദനാര്‍ഹവുമാണ് .ڈ

ഫൊക്കാനാ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍: “ഫൊക്കാനയും അതുപോലുള്ള സംഘടനകളും മലയാളിത്തത്തിന്‍റെ തനതു നന്മകള്‍ കൈമോശം വരാതെ തലമുറകള്‍ക്കു കൈമാറാന്‍ നിലകൊള്ളുന്നു. മറ്റു ദേശീയ സംഘടനകളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍  ഫൊക്കാനയ്ക്ക് മടിയില്ല.”

ഫോമാ ജനറല്‍ സെക്രട്ടറിയും ഓര്‍മാ ന്യൂജേഴ്സി ചാപ്റ്റര്‍ പ്രസിഡന്‍റുമായ ജിബി തോമസ്:“അമേരിക്കന്‍ മലയാളികളായ യുവജനങ്ങള്‍ സംഘടനകളുടെ നേതൃത്വത്തിലേക്ക് വരുന്നതിനു ഫോമാ പൂര്‍ണ്ണ പിന്തുണയും ശ്രമങ്ങളും ആവിഷ്ക്കരിക്കും. അമേരിക്കയിലെ രാഷ്ട്രീയ രംഗത്തും മലയാളിച്ചെറുപ്പക്കാര്‍ മുന്നേറാന്‍ കളമൊരുക്കേണ്ടതുണ്ട്. അനതിവിദൂരഭാവിയില്‍ അമേരിക്കയിലെ വിവിധ രാഷ്ട്രീയ ഭരണ സ്ഥാനങ്ങളില്‍ അമേരിക്കന്‍ മലയാളികള്‍ കയ്യൊപ്പുചാര്‍ത്തുക തന്നെ ചെയ്യും”.

ഫൊക്കാനാ മുന്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ തമ്പി ചാക്കോ: “ഫൊക്കാനയുടെയും അതുപോലുള്ള  സംഘടനകളുടെയും ലക്ഷ്യം അമേരിക്കന്‍ മലയാളിയുടെയും ലോക മലയാളിയുടെയും സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റമാകയാല്‍ നമ്മുടെ പ്രവര്‍ത്തന രീതികളില്‍ കാലാനുസൃതമായ മാറ്റം വരുത്തുവാന്‍ ഇനി മടിച്ചു നിന്നാല്‍ ചരിത്രം മാപ്പുതരില്ല. ഫൊക്കാനയുടെ അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന സിരാകേന്ദ്രമായി ഫിലഡല്ഫിയയെ തിരഞ്ഞെടുക്കുമെങ്കില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയോടെ മാതൃക കാണിക്കാനാവും”.

വിന്‍സന്‍റ് ഇമ്മാനുവേല്‍: ” സിറ്റി ഗവണ്മെന്‍റില്‍ നിന്ന് ആലംബഹീനര്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ അനവധിയാണ്. സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ചവരും വിവിധ പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവരും സിറ്റിയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ റ്റാക്സിനത്തിലും മറ്റു രീതികളിലൂടെയും നല്‍കുന്നുണ്ട്. മലയാളികള്‍ ഫിലഡല്‍ഫിയ സിറ്റിയുടെ അസ്സെറ്റാണ്. സാമ്പത്തികവും സാമൂഹികവുമായി ക്ലേശപ്പെടുന്നവരെ സഹായിക്കുവാനുള്ള പദ്ധതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുവാന്‍ സിറ്റികൗണ്‍സില്‍ മാന്‍റെ ഓഫീസിനു കഴിയും. ഓണറബിള്‍ അല്‍ടോബന്‍ ബര്‍ഗറിന്‍റെ ഓഫീസ്സില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് ഇത്തരം നടപടികളില്‍ കൂടുതല്‍ ഗ്രാഹ്യം ഉള്ള ആളാകാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട് “.

ഓര്‍മാ വൈസ് പ്രസിഡന്‍റ് ജോര്‍ജ് ഓലിക്കല്‍:  “ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും ജാതി മത വര്‍ണ്ണ വെറികള്‍ വിട്ടുമാറാതെ തുടരുന്നത് മറുനാടന്‍ ഭാരതീയരുടെ ഇടപെടലിലൂടെ കുറച്ചു കൊണ്ടു വരാന്‍ അംബ്രല്ലാ സംഘടനകള്‍ ശ്രമിക്കണം”

മാസ്റ്റര്‍ അരുണ്‍ മാത്യൂ ചെമ്പ്ളായില്‍: “ഭാരതവും  അമേരിക്കയും ബ്രിട്ടീഷ് കോളനി വാഴ്ച്ചയുടെ ദുരന്തങ്ങള്‍ സഹിച്ചു പഠങ്ങള്‍ ഉള്‍ക്കൊണ്ട് സ്വാതന്ത്ര്യവും പുരോഗതിയും ലക്ഷ്യമിട്ട് വര്‍ത്തിച്ച് വിജയിച്ച മഹത്തായ രാജ്യങ്ങളാണ്.  ശാസ്ത്രീയ സാമ്പത്തീക മെഡിക്കല്‍ രംഗങ്ങളിലെ അമേരിക്കയുടെ വളര്‍ച്ച ഇന്ത്യക്കും ഇന്ത്യയുടെ മാനവശേഷീ വൈഭവും പൗരാണിക വിജ്ഞാനവും അമേരിക്കയ്ക്കും പരസ്പരം പ്രചോദനമേകിത്തുടരണം. വരും തലമുറകളായ നമുക്ക് ഈ ലക്ഷ്യത്തോടെ അദ്ധ്വാനം തുടരാം.”

ഫൊക്കാനാ മുന്‍ ജനറല്‍ സെക്രട്ടറി സുധ കര്‍ത്ത: ” ഫിലഡല്‍ ഫിയ എക്കാലവും ഈ രാജ്യഹ്തിന്‍റെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. അമേരിക്കന്‍ മലയാളികളുടെ ഐക്യത്തിന്‍റെയും ന്യൂ ജനറേഷന്‍ ലക്ഷ്യങ്ങളുടെയും അടുത്ത തലത്തിലേക്ക് പദമൂന്നാന്‍ സാഹോദര്യ നഗരം തന്നെ വേദിയാകും എന്നാണ് എനിക്കു തോന്നുന്നത്. ഓര്‍മ്മയുടെ ആഭിമുഖ്യത്തില്‍ ഇന്നിവിടെ നടക്കുന്ന 70-മാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിലെ വേദിയില്‍ ഇരിക്കുന്ന ഫൊക്കാനാ ഫോമാ വെള്‍ഡ് മലയാളി കൗന്‍സില്‍ ഓര്‍മാ, പ്രസ് ക്ലബ് നേതാക്കളുടെ നിര അതാണ് സൂചിപ്പിക്കുന്നത്”.

പി ഡി ജോര്‍ജ് നടവയല്‍: “അമേരിക്കന്‍ മലയാളി ഹിസ്റ്ററി മന്ത് അക്കോര്‍ഡ് (അമ്മ) എന്ന പേരില്‍ അമേരിക്കന്‍ മലയാളികളുടെ ചരിത്ര മാസം, ആഫ്രിക്കന്‍ അമേരിക്കന്‍ ഹിസ്റ്ററി മന്ത്, സ്പാനിഷ് അമേരിക്കന്‍ ഹിസ്റ്ററി മന്ത്, ലാറ്റിന്‍ അമേരിക്കന്‍ ഹിസ്റ്ററി മന്ത്, ജര്‍മന്‍ അമേരിക്കന്‍ ഹിസ്റ്ററി മന്ത്, ഏഷ്യന്‍ പസിഫിക് അമേരിക്കന്‍ ഹെരിറ്റേജ് മന്ത് എന്നെല്ലാമുള്ളതു പോലെ അഘോഷിക്കുന്നതിനുള്ള തുടക്കം പോള്‍ കറുകപ്പിള്ളില്‍ ഫൊക്കാനാ പ്രസിഡന്‍റായിരുന്ന 2010ലെ ഫൊക്കാന നാഷണല്‍ കണ്‍ വെന്‍ഷനില്‍ ഞാനും ജോര്‍ജ് ഓലിക്കലും സിബിച്ചന്‍ ചെമ്പ്ളായിലും മുന്‍ കൈ എടുത്ത് ആരംഭം കുറിക്കുന്നതിന് ശ്രമിച്ചപ്പോള്‍ അതിന് എല്ലാ വിധ ആശിസ്സുകളും തന്ന സമര്‍ത്ഥനും ദീര്‍ഘ വീക്ഷണമുള്ളതും കര്‍മ ജാഗ്രതയുള്ള സിംഹ തേജസ്സു പുലര്‍ത്തുന്നതുമായ നേതാവാണ് പോള്‍ കറുകപ്പിള്ളില്‍. പോള്‍ കറുകപ്പിള്ളില്‍ മുന്‍ കൈ എടുത്ത് ഫൊക്കാനയിലെ മാര്‍ഗതടസ്സങ്ങള്‍ മാറ്റണം. ഫൊക്കാനയും ഫോമയും വേള്‍ഡ് മലയാളി കൗണ്‍സിലും ഓര്‍മയും നൈനയും ഏകെ എംജിയും ലാനായും ഉള്‍പ്പെടെയുള്ള അംബ്രല്ലാ സംഘടനകള്‍ വിശാല ഐക്യം സ്ഥാപിച്ച് രാഷ്ട്രീയ രംഗത്തും സാംസ്കാരിക രംഗത്തും അമേരിക്കന്‍ മലയാളിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന യുവ നിരയെ പ്രോത്സാഹിപ്പിക്കണം.. ക്രാന്തദര്‍ശിയായ മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും ഈ മലയാളിയുടെ സാരഥിയുമായ ജോര്‍ജ് ജോസഫിന്‍റെയും ഫോമായുടെ യുവരക്തമായ ജിബി തോമസ്സിന്‍റെയും നേതൃ പാടവവും ഓര്‍മ പ്രസിഡ്ന്‍റ് ജോസ് ആറ്റുപുറത്തിന്‍റെയും ഫൊക്കാനാ നേതാവ് തമ്പി ചാക്കോയുടെയും നിഷ്കപട രീതികളും ഇക്കര്യപ്രാപ്തിയ്ക്ക് ഉപയുക്തമാക്കാന്‍ പോള്‍ കറുകപ്പിള്ളിലും മുന്‍ പ്രസ് ക്ലബ് ജനറല്‍ സെക്രട്ടറിവിന്‍സന്‍റ് ഇമ്മാനുവേലും ഉള്‍പ്പെടെയുള്ള അലസസുഖികളല്ലാത്ത നേതാക്കള്‍ മനസ്സു വയ്ക്കണം. ഫൊക്കാനയുടെ അടുത്ത പ്രസിഡന്‍റ് ഫിലഡല്‍ഫിയയില്‍ നിന്നാകുന്നത് ഉചിതമായിരിക്കും”.

Orma Ind Karu rOrma Ind JibyOrma Ind Thampy rOrma ind Ais rOrma Ind aliceOrma Ind aud3rOrma Ind Geo Jo rOrma ind Oalickal rOrma ind Sudha rOrma Ind Tessy r  orma Ind web launch rOrma Ind2rOrma Ind3rOrma Ind4rOrma Ind5rOrma Ind7rOrma Ind8rOrma Ind Shaji r