അറുപത്തൊമ്പതാം ഭാരത സ്വാതന്ത്ര്യദിനാഘോഷം ഫിലഡല്‍ഫിയയില്‍ ഓഗസ്റ്റ് 19ന് ഓര്‍മയുടെ നേതൃത്വത്തില്‍

ഫിലഡല്‍ഫിയ: 69-ാം ഭാരത സ്വാതന്ത്ര്യദിനം ഫിലഡല്‍ഫിയയില്‍ ഓഗസ്റ്റ് 19ന് ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്റെ (ഓര്‍മ) നേതൃത്വത്തില്‍ ആഘോഷിക്കും. ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്റെ (ഇന്റര്‍ നാഷണല്‍) സമ്പൂര്‍ണ്ണ വെബ്‌സൈറ്റ് ലോഞ്ചിങ്ങ്, നവ ബിരുദ ധാരികളെ അഭിനന്ദിക്കല്‍, ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്റ്റര്‍ ഭാരവാഹികള്‍ക്ക് അനുമോദനം എന്നീ പ്രോഗ്രാമുകളും ഓഗസ്റ്റ് 19ന് നടക്കും. ക്ഷണിക്കപ്പെട്ട സിറ്റി കൗണ്‍സില്‍മാന്മാരും അറ്റോണിമാരും വിവിധ മലയാളി അംബ്രല്ലാ സംഘടനാ ഭാരവാഹികളും പത്രപ്രവര്‍ത്തകരും കലാകാരന്മാരും കലാകാരികളും എഴുത്തുകാരും മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികളും പ്രശസ്തരായ മെഡിക്കല്‍ പ്രൊഫഷനലുകളും വിശിഷ്ടാഥിതികളാകും.

ഫിലഡല്‍ഫിയ സെച്ചുവാന്‍ ഈസ്റ്റ് ഹാളില്‍ വൈകുന്നേരം 4 മണിക്ക് സ്വാതന്ത്ര്യ ദിനാഘോഷം നടക്കും. ഓര്‍മ്മാ ഗ്ലോബല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം ആധ്യക്ഷനാകും. ആഘോഷ സ്ഥലം: 744 റെഡ് ലയണ്‍ റോഡ്, ഫിലഡല്‍ഫിയ, പി ഏ, 19115,ഫോണ്‍: 215 464 4455. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ആറ്റു പുറം (267-231-4643), ജോര്‍ജ് പി ഡി ( 215-494-6420), ഷാജി മിറ്റത്താനി ( 215 715 3074), സിബിച്ചന്‍ ചെമ്പ്‌ളായില്‍ (215 869 5604), ജോര്‍ജ് ഓലിക്കല്‍ ( 215 873 4365), ഫീലിപ്പോസ് ചെറിയാന്‍ (215 605 7310), തോമസ് പോള്‍ ( 267 825 5183), മാത്യു തരകന്‍ ( 215 390 0202), ക്രിസ്റ്റി ജെറാള്‍ഡ് (267 407 7937), വിന്‍സന്റ് ഇമ്മാനുവേല്‍ (215 880 3341), അല്ലി ജോസഫ് ( 732 439 1882).

Loading...