പള്ളിതർക്കം മൃതദേഹം വയ്ച്ച് വീണ്ടും തല്ല്, ഒടുവിൽ ആശുപത്രിക്ക് നല്കി

മരിച്ച മനുഷ്യരുടെ മൃതദേഹം വയ്ച്ചുള്ള പള്ളി തർക്കം കേരലത്തിൽ വീണ്ടും. ക്രിസ്തുവിന്റെ പേരിൽ പട്ടവും നീളൻ കുപ്പായവും ഇടുന്ന വൈദീകർ തന്നെ ഇത്ര കരുണയില്ലാതെ പോകുന്നത് ഇനി എങ്കിലും കേരള സമൂഹവും മനുഷ്യത്വം മരവിക്കാത്തവരും കാണണം. ഇതാ വീണ്ടും മരിച്ച ഒരു അമ്മയുടെ മൃതദേഹം വയ്ച്ച് നീചമായ പ്രവർത്തികൾ. അവരെ സംസ്കരിക്കുന്നതിൽ തർക്കം, ബഹളം, അനുവദിക്കാതിരിക്കുക..ഒടുവിൽ ഉദ്ദേശിച്ചിടത്ത് സംസ്കരിക്കാൻ പറ്റാത്തതിനാൽ അമ്മയുടെ താല്പര്യത്തിനു പോലും വിരുദ്ധമായി മൃതദേഹം മെഡിക്കൽ കോളേജിനു ദാനം ചെയ്യുക..കഴിഞ്ഞ ദിവസം നിര്യാതയായ, കണ്യാട്ടുനിരപ്പ്‌ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ വണ്ടിപ്പേട്ട കാരക്കാട്ടില്‍ സാറാമ്മ വര്‍ക്കി(97)യുടെ മൃതദേഹമാണു തൃപ്പൂണിത്തുറ പുതിയകാവ്‌ ആയുര്‍വേദ മെഡിക്കല്‍ കോളജിനു കൈമാറിയത്‌.മൃതദേഹം രാവിലെ 11-നു യാക്കോബായ വിഭാഗത്തിന്റെ ചാപ്പലിലെത്തിച്ചെങ്കിലും സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ പോലീസ്‌ അനുമതി നല്‍കിയില്ല. കനത്ത പോലീസ്‌ സന്നാഹമാണ്‌ പള്ളിക്കു ചുറ്റും നിലയുറപ്പിച്ചിരുന്നത്‌.

ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്റെ ശക്‌തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ്‌ സംസ്‌കാരം പള്ളി സെമിത്തേരിയില്‍ നടത്തുന്നത്‌ പോലീസ്‌ തടയുന്നത്‌. കഴിഞ്ഞ ദിവസവും ഈ പള്ളിയില്‍ സംസ്‌കാരം തടഞ്ഞിരുന്നു. മൃതദേഹം റോഡില്‍വച്ച്‌ പ്രതിഷേധിച്ചെങ്കിലും പോലീസ്‌ അയഞ്ഞില്ല. പോലീസ്‌ സ്‌ഥലത്തുനിന്നു മാറിയതോടെ വീട്ടുകാരുടെ നേതൃത്വത്തില്‍ മൃതദേഹം സെമിത്തേരിയുടെ പിന്നിലൂടെയെത്തിച്ചു സംസ്‌കരിക്കുകയായിരുന്നു.

Loading...

വിഷയത്തില്‍ സര്‍ക്കാര്‍ ശക്‌തമായ നിലപാട്‌ സ്വീകരിക്കണമെന്നാണു യാക്കോബായ സഭയുടെ ആവശ്യം. സുപ്രീം കോടതി വിധിയെത്തുടര്‍ന്നു തങ്ങളുടെ നിയന്ത്രണത്തിലാണു പള്ളിയും സെമിത്തേരിയുമെന്നാണു ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്റെ വാദം. അതതു പള്ളികളിലെ വികാരിമാരുടെ നേതൃത്വത്തില്‍ സംസ്‌കാരം നടത്താന്‍ യാതൊരു തടസവുമില്ലെന്നും അവര്‍ വ്യക്‌തമാക്കുന്നു.