ഓർത്തഡോക്സ് സഭയിലേ യുവതിയേ പീഢിപ്പിച്ച വൈദീകർക്ക് പിന്തുണയുമായി സീറോ മലബാർ സഭ, അത് വെറും കെട്ടുകഥ എന്നും സഭാ തർക്കം!…

ജയിലിൽ കേറാൻ വൈദീകരുടെയും മെത്രാന്മാരുടേയും ഇടിയാണല്ലോ ഇപ്പോൾ. അതിനിടയിൽ ആരും കാണാതെ പോകുന്ന ചില രഹസ്യ ബന്ധങ്ങൾ ഇവിടെ പരസ്യപ്പെടുത്തുകയാണ്‌.ളോഹക്കുള്ളിൽ ഒളിച്ചിരുന്ന ചെയ്യുന്ന കരിങ്കാലി പ്രയോഗങ്ങൾ അറിയണം. സീറോ മലബാർ സഭ ലൈംഗീക പീഢനങ്ങൾക്കും സ്ത്രീകളേ ചൂഷണം ചെയ്യുന്നതിനും തനി അപകടം പിടിച്ച  പൗരോഹിത്യ സംസ്കാരം തുടരുന്നു എന്നതിന്റെ ഒടുവിലത്തേ ഉദാഹരണവും ഇതാ പുറത്തുവന്നു. ഓർത്തഡോക്സ് സഭയിൽ വീട്ടമ്മയേ ബലാൽസംഗം ചെയ്ത വൈദീകർക്ക് അനുകൂലമായി സീറോ മലബാർ സഭ പരസ്യമായി രംഗത്ത്. സ്ത്രീ വിരുദ്ധവും, ഇരയുടെ വേദനകളിലേക്ക് പഴുത്ത കനൽ കട്ടകൾ വാരിയിടുകയും അത് ആസ്വദിക്കുകയും ചെയ്യുന്ന ക്രൂരനായ പുരുഷ മുഖമാണ്‌ ഇതിനേ ന്യായീകരിക്കുന്ന സീറോ മലബാർ വൈദീകരിൽ തെളിയുന്നത്. വൈദീകർ പിച്ചി ചീന്തിയ യുവതിക്ക് വേണ്ടി ഓർത്തഡോക്സ് സഭാ വിശ്വാസികൾ പോലും നിലകൊള്ളുമ്പോൾ..ലൈംഗീക വഷളന്മാരായ വൈദീകരേ ആ സഭ തള്ളി പറയുമ്പോൾ ആണ്‌ പീഢന വീരന്മാരേ രക്ഷിക്കാൻ സീറോ മലബാർ സഭ പരസ്യമായി രംഗത്തു വന്നത്. written by അഡ്വ.വിൻസ് മാത്യു FACEBOOK LINK: https://www.facebook.com/vince.mathew.50

ഇനി തെളിവിലേക്കും വസ്തുതകളിലേക്കും. 2 ആഴ്ച്ച മുമ്പാണ്‌ 5 വൈദീകർ പീഢിപ്പിച്ച യുവതിയുടെ പരാതി വരുന്നത്. ഭർത്താവിന്റെ പരാതിയും വന്നു. ഓർത്ത ഡോക്സ് സഭയിൽ മാസങ്ങൾക്ക് മുമ്പേ പരാതി വന്നു. ഇത് പ്രവാസി ശബ്ദത്തിനു ലഭിക്കുന്നു. വാർത്തയായി പുറത്തുവരുന്നു. ഏതാനും ദിവസത്തേ ഗ്യാപ്പിനു ശേഷം മറ്റ് ഓൺലൈൻ മാധ്യമങ്ങൾ ഏറ്റെടുക്കുന്നു. ചാനലുകൾ ചെറിയ രീതിയിൽ. കാരണം അവർക്ക് സീറോ മലബാറിൽ വൈദീകൻ പിഴച്ചാൽ മാത്രമാണല്ലോ ആഘോഷപരമായ ചാനൽ ചർച്ച. പിന്നീട് ഈ വിഷയത്തിൽ സുപ്രധാന ട്വിസ്റ്റ് വരുന്നു.

ഓർത്തഡോക്സ് സഭയിലേ ചില വൈദീകർ സീറോമലബാർ സഭക്കായി ഫേസ്ബുക്കിൽ എഴുതുന്ന ആളുകളേ സ്വാധിനിക്കുന്നു. ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ മെല്ലെ മെല്ലെ വിഷം ഇറ്റിറ്റായി ഇറക്കാൻ തീരുമാനം. ഈ ദൗത്യം ഏറ്റെടുക്കുന്നത് പീഢനങ്ങളിലും, കുഭകോണങ്ങളിലും കുപ്രസിദ്ധി നേടിയ മാനന്തവാടി രൂപത അധികൃതർ തന്നെ. മാനന്തപാടി രൂപതയിലേ ഉന്നത പദവിയിലേ പ്രൊക്യുറേറ്റർ നോബിൾ പാറയ്ക്കൽ ഈ വിഷയത്തിൽ വിവാദ ലേഖനം ഫേസ്ബുക്കിലും എഴുതുന്നു. തുടർന്ന് ഈ ലേഖനം ക്നാനായ കത്തോലിക്കാക്കാരൻ ചീഫ് എഡിറ്ററായ മാഗസിനിൽ പ്രസിദ്ധീകരിക്കുന്നു. വലിയ പ്രാധാന്യത്തോടെ ഈ ലേഖനം ക്രിസ്ത്യൻ ഗ്രൂപ്പുകളിൽ വ്യാപകമായി ഷേർ ചെയ്യുന്നു. ആ ലേഖനത്തിലേ വിവാദപരമായ പരാമർശം ഇങ്ങിനെ..

ഓര്‍ത്തഡോക്സ് സഭയിലെ എട്ടോളം വൈദികര്‍ ചേര്‍ന്ന ഒരു സ്ത്രീയെ അവരുടെ കുമ്പസാരരഹസ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് പീഡിപ്പിച്ചു എന്ന വ്യാജവാര്‍ത്തയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാര്യങ്ങള്‍ വിശദമായന്വേഷിച്ചപ്പോള്‍ കുമ്പസാരവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പ്രശ്നമാണിതെന്ന് മനസ്സിലായി. വ്യക്തിവൈരാഗ്യം, കുടുംബപ്രശ്നം, സഭാതര്‍ക്കം, രാഷ്ട്രീയം എന്നിങ്ങനെ പലവിധകാര്യങ്ങള്‍ കൂടിപ്പിണഞ്ഞു കിടക്കുന്ന ഒരു വിഷയമാണിത്. മാത്രവുമല്ല, ഓര്‍ത്തഡോക്സ് സഭയുടെ ശൈലികളും രീതികളും പരിശോധിക്കുന്നവര്‍ക്കും, മാത്രമല്ല, സാമാന്യബോധമുള്ള ആര്‍ക്കും ഈ കെട്ടുകഥയിലെ യുക്തിഭംഗങ്ങള്‍ മനസ്സിലാക്കാവുന്നതാണ്”.

മേൽ കൊടുത്ത വരികൾ സീറോ മലബാർ സഭയുടെ മാനന്തവാടി രൂപതാ പ്രൊക്യുറേറ്റർ എഴുതി നവ മാധ്യത്തിലും കത്തോലിക്കാ പ്രസിദ്ധീകരണത്തിലും പ്രസിദ്ധീകരിച്ചത് അതേ പടിയാണ്‌. ഇത് ജനങ്ങൾ തിരിച്ചറിയുക. സീറോ മലബാർ സഭ ഇത്തരം ക്രൂരമായ സ്തീപീഢനങ്ങളേ പരസ്യമായി ന്യായീകരിക്കുന്നത് വിശ്വാസ സമൂഹവും ജനങ്ങളും തിരിച്ചറിയണം. ഇത് ബോധപൂവമാണ്‌. ആലോചിച്ച് പ്ളാൻ ചെയ്ത് തയ്യാറാക്കിയതാണ്‌. ഇത് എന്തിനായിരുന്നു. ഓർത്തഡോക്സ് സഭ പോലും തള്ളിപറയുന്ന വൈദീകരേ സംരക്ഷിക്കാൻ വല്ല കാര്യവും സീറോകൾക്ക് ഉണ്ടോ? ഇവർ ചെയ്യുന്നത് എന്ത് ക്രൂരതയും മനുഷ്യത്യ രഹിത പ്രവർത്തിയുമാണ്‌. ഇതിനു പിന്നിൽ മറ്റൊന്നും അല്ല സ്ത്രീ പീഢകന്‌ സ്ത്രീ പീഢകൻ കൂട്ട്. സ്ത്രീ പീഢനം, കൊലപാതകം, മോഷണം, ബലാൽസംഗം എന്നിവ ലോകത്ത് ഏത് വൈദീകൻ നടത്തിയാലും ആയത് വൈദീകൻ ആണേൽ സീറോ മലബാർ സഭ ആ വൈദീകനേ ന്യായീകരിക്കും. അത്തരക്കാരേ വിമർശിക്കുന്ന എല്ലാവരേയും ഉപദ്രവിക്കും..ചീത്ത വിളിക്കും. ഏത് സഭയാണേലും വിഷയമല്ല..എന്തൊരു ദുരന്തമാണിത്?..ചില വൈദീകർക്കും മെത്രാന്മാർക്കും ലൈംഗീകതയിൽ ആറാടാനും അല്ലെങ്കിൽ ആരാടിയ കഥ പുറത്തുവരാതിരിക്കാനുമാണിത് ചെയ്യുന്നത്.

എന്തായാലും ചക്കിക്ക് ചങ്കരൻ കൂട്ട്.

45 ലക്ഷം വിശ്വാസികൾ ഉള്ള സീറോ മലബാർ സഭയിലേ വിശ്വാസികൾ ചോദിക്കണം..ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ? സ്വന്തം സഭയിൽ പീഢനത്തിൽ കുടുങ്ങിയ വൈദീകർ മെത്രാന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനമായി ജയിൽ കയറുമ്പോൾ സഭ പൊറുതി മുട്ടുകയാണ്‌. എന്നിട്ടും മതിയാകാതെ അന്യ സഭയിലേ ബലാൽസംഗക്കാരേ രക്ഷിക്കാൻ ഇറങ്ങുന്നു. ഈ കൂട്ട് മറ്റേ ഇടപാടാണ്‌. മറ്റേ കൂട്ടാണ്‌. അതിൽ ഒരേ മനസാണ്‌.

ഇന്നിതാ ക്രൈംബ്രാഞ്ച് പോലീസ് 4 വൈദീകർക്കെതിരേ എഫ്.ഐ.ആർ ഇട്ടു. എഫ്.ഐ.ആറിൽ പറയുന്നത് ഓർത്തഡോക്സ് കാർ വായിക്കണ്ട..കാരണം അവർ സത്യം മനസിലാക്കുന്നു. ഇമ്മാതിരി പാഷാണ വൈദീകരേ ആ വിശ്വാസികൾ ചുമക്കില്ല. എഫ്.ഐ.ആർ ഇങ്ങിനെ പറയുന്നു..കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന ഭര്‍ത്താവിന്‍റെ പരാതിയില്‍ ഓര്‍ത്തഡോക്സ് സഭയിലെ നാല് വൈദികരെ പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. യുവതിയുടെ വിശദമായ മൊഴി ശേഖരിച്ച ക്രൈംബ്രാഞ്ച് ഇവ വിശകലനം ചെയ്ത ശേഷമാണ് നാല് വൈദീകരേ പ്രതികളാക്കിയത്.ഫാദര്‍ എബ്രഹാം വര്‍ഗ്ഗീസ്, ഫാദര്‍ ജെയ്സ് കെ ജോര്‍ജ്, ഫാദര്‍ജോബ് മാത്യു, ഫാദര്‍ ജോണ്‍സണ്‍ മാത്യു എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാ‍ഞ്ച് കേസെടുത്തിരിക്കുന്നത്.കുംബസാര രഹസ്യം ഭർത്താവിനോട് പറയും എന്ന് ഭീഷണിപ്പെടുത്തിയാണ്‌ യുവതിയേ പീഢിപ്പിക്കാൻ തുടങ്ങിയത്. ഇങ്ങിനെയാണ്‌ എഫ്.ഐ.ആർ

ഇത് വായിക്കുന്ന ആളുകൾ പറയൂ..സീറോ മലബാർ വൈദീക നേതാവ്‌ എഴുതിയത് പോലെ ഓർത്തഡോക്സ് സഭയിലേ കേസ് പ്രവാസി ശബ്ദം ഉണ്ടാക്കിയ വ്യാജ വാർത്തയോ? ഇത് കെട്ടുകഥയോ? കുംബസാര രഹസ്യവുമായി ഈ കേസിനു ബന്ധമില്ല എന്നു പറയാൻ ഈ പാതിരിമഹാനാണോ ഇവിടുത്തേ പോലീസ്?…ഈ 5വൈദീകർ പീഢനം നടത്തിയില്ല എന്ന് എങ്ങിനെ പറയും? ഇത് കെട്ട് കഥയിലേ യുക്തി ഭംഗമോ?മാത്രമല്ല ഈ സീറോ മലബാർ വൈദീക നേതാവ്‌ ഈ വിവാദം ഓർത്തഡോക്സ് സഭയിലെ തർക്കത്തിന്റെ പേരിൽ ആക്കുന്നു. അതായത് വിശ്വാസികളുടെ പെരടിക്ക് സൂത്രത്തിൽ ഇടുന്നു. ഓർത്തഡോക്സ് സഭയിൽ വിശ്വാസികളെ തമ്മിലടിപ്പിക്കാൻ..ഈ വൈദീകനേ സൂക്ഷിക്കണം. ഇങ്ങിനെ ബലാൽസംഗത്തേയും സ്ത്രീ ചൂഷണത്തേയും പക്ക പച്ചയായി ന്യായീകരിക്കുന്ന ഭീകര ജീവികൾ എത്ര ചിരിച്ച് കാണിച്ചാലും ഉള്ളിൽ ഭയപ്പെടണം. മീറ്റർ അകലം പാലിക്കുക. ഭയമാണ്‌ ഈ വൈദീകരേ..ശരിക്കും ഭീതിയുടെ രൂപമാണ്‌ അവർ. ഫാ.റോബിനേ വർഷങ്ങൾ ന്യായീകരിച്ച ഇവന്റെയൊക്കെ നാവിൽ നിന്നും ഇതൊക്കെയോ വരൂ.. ഈ വൈദീകൻ എത്രയോ തവണ എന്നെ പോലെം പിശാച് എന്നും ചെകുത്താൻ എന്നും പരസ്യമായി വിളിച്ചിരിക്കുന്നു.  നിരന്തിരം എന്റെ പേരെടുത്ത് ചീത്ത എഴുതി.എത്ര പ്രകോപനം ഉണ്ടാക്കി..

ഞാൻ ഈ സമൂഹത്തോട് എന്തു തിന്മ ചെയ്തു, എന്നും ഇവർ എന്ത് ചെയ്തു എന്നും ജനം കാണുന്നു. ഞാൻ ചെയ്യുന്നത് ഈ എഴുത്ത് മാത്രമാണ്‌. അതിൽ മാത്രം ഞാൻ ഒതുങ്ങുന്നു. നാടിനും സ്ത്രീകൾക്കും എതിരേ അല്ല അനുകൂലമായാണ്‌ എഴുതുന്നത്. എന്നാൽ ഈ എഴുത്തുകാരൻ വൈദീകനോ.??..ഇതാണ്‌ ഇവന്റെയൊക്കെ ശരിക്കുള്ള മുഖം. സ്ത്രീപീഢനത്തിനു കൂട്ട് നിന്ന് അടുത്ത് ദുരന്തത്തിനും വഴിമരുന്നിടുക. നമ്മൾ നിർത്താൻ ആക്രോശിക്കുന്നത് ഇവർ ദൈവ നാമം പറഞ്ഞ് തുടരുന്നു. അത്ര വ്യത്യാസം മാത്രം.

കുമ്പസാര രഹസ്യം 

ഇതും ന്യായീകരിക്കാൻ സീറോ മലബാർ സഭ പരസ്യമായി രംഗത്തു വന്നിരുന്നു. കുമ്പസാര രഹസ്യം ചോർന്നിട്ടില്ല എന്ന് വാശിയോടെ അവർ എല്ലായിടത്തും എഴുതി. കത്തോലിക്കാ പ്രസിദ്ധീകരണവും ഗ്രൂപ്പുകളും അത് ഏറ്റെടുത്തു. ഓർത്തഡോകസ് യുവതിയുടെ കുംബസാരത്തിന്റെ അപ്പകഷണത്തിനായി പോലും അടികൂടുകയായിരുന്നു സീറോ മലബാരുകാരായ ചില വൈദീകരും ലേഖനം എഴുത്തുകാരും. ഇതു തുറന്ന് കാട്ടാനാണ്‌ ഞാൻ ഇവിടെ ഈ കുറിപ്പ് എഴുതുന്നത്. നമ്മൾ മനസിലാക്കണം..ഇവരുടെ ഉള്ളിലേ സ്ത്രീ വിരുദ്ധതയും, സ്ത്രീകളേ ചൂഷണം ചെയ്യുന്ന അധമ പ്രവർത്തികളും. ഫാ.റോബിൻ ഒന്നും ഇതിൽ വലിയ ആളല്ല. എത്രയോ മെത്രാന്മാർക്ക് പര സ്ത്രീ ബന്ധം ഉണ്ട്. മുമ്പ് പാലായിൽ പരസ്യമായി അവിടുത്തേ മെത്രാനെതിരേ ചുവരെഴുത്തും, ഇടത് സംഘടനകൾ പ്രകടനവും നടത്തിയില്ലേ. ഭക്ത സംഘടയില്പെട്ട യുവതിയേ പീഢിപ്പിച്ച് ആ കുടുംബം ഡൈവോഴ്സ് ആയതിന്‌. കേരള കത്തോലിക്കരുടെ എന്നും ഓർമ്മിക്കുന്ന ഗർജ്ജിക്കുന്ന സിംഹം ഫാ.വടക്കൻ എഴുതിയില്ലേ ഒരു തൃശൂർ ബിഷപ്പിന്റെ അനാശാസ്യം. അദ്ദേഹം അത് പരസ്യമായി പറഞ്ഞില്ലേ. ഫാ.റോബിൻ ജയിലിൽ പോയി എങ്കിലും അദ്ദേഹത്തിനു കൂട്ട് നിന്ന മെത്രാന്മാരുടെ എണ്ണം എടുത്താൽ കൊച്ചി മുതൽ വയനാട് വരെ എത്തും. കാനഡയിൽ ഏത് മെത്രാനാണ്‌ ആർക്കാണ്‌ കുടുംബം ഉള്ളത്? ചില മെത്രാന്മാർ എന്തിനു വിദേശങ്ങളിൽ പോയി ബീച്ച് ഭംഗി ആസ്വദിക്കുന്നു? ഒടുവിൽ ഇതാ കൃത്യമായി പഴുതില്ലാതെ ജലന്ധറിലെ മലയാളി മെത്രാൻ..ഈ പറഞ്ഞത് ഏതാനും ചില മെത്രാന്മാരുടെ വിശേഷം മാത്രം. വൈദീകരിലേക്ക് കടക്കുന്നേയില്ല.

സഭയിൽ ഇതെല്ലാം ഇപ്പോൾ അല്ല തുടങ്ങിയത്. മുമ്പേ ഇതിനപ്പുറം ആയിരുന്നു. ഓൺലൈൻ മാധ്യമങ്ങൾ വന്നതിനാൽ ഇപ്പോൾ എല്ലാം പുറത്തുവരുന്നു എന്നു മാത്രം സ്ത്രീകളേയും പെൺകുട്ടികളേയും ഇതു പോലെ ചവിട്ടിമെതിക്കുന്ന..ചൂഷണം ചെയ്യുന്ന, ജനങ്ങളുടെ സമ്പത്ത് ദശാംശത്തിന്റെ പേരിലും പിരിവായിട്ടും കൊള്ള ചെയ്യുന്ന ഒരു സഭാ വിശ്വാസം. നിസംശയം പറയാം ലോകമെങ്ങും ലിബറലായ..വിശ്വാസികൾക്ക് വഴങ്ങി കഴിയുന്ന പള്ളിയും സഭയും കേരലത്തിൽ വരും. പുതു തലമുറ ചെറുപ്പക്കാർ നിങ്ങളേ അനുസരിക്കില്ല. കണ്ണാടി പോലെ കാണുന്നു നിങ്ങളുടെ പ്രവർത്തികൾ. നിലവിലേ വ്യവസ്ഥിതി തകരണം..തകർക്കണം..തകർന്നേ മതിയാകൂ..ഇനി ആരും തകർത്തില്ലെങ്കിലും യുവതീ യുവാക്കൾക്ക് അറിവ് ലഭിക്കുമ്പോൾ ഉണ്ടാകുന്ന തിരസ്കരിക്കലിൽ താനേ ഈ വ്യവസ്ഥിതി കൂപ്പു കുത്തും.  സഭയുടെ ഉന്നതങ്ങളിൽ ഇരിക്കുന്നവർ ചെയ്യുന്ന ഭീകരമായ തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ഇനിയേലും ആവർത്തിക്കാതിരിക്കാനുമാണിത് എഴുതുന്നത്. യാതോരി വൈരാഗ്യവും ഇല്ല. മനുഷ്യൻ എന്ന രീതിയിൽ സ്നേഹം മാത്രമേ ഉള്ളു

Top