ഓക്കലഹോമ: സൗത്ത്‌ വെസ്‌റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അമേരിക്കയിലെ പരിപാടികള്‍ ബഹിഷ്കരിക്കുമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് വിശ്വാസി സമൂഹം. ക്രൈസ്തവ പാതയില്‍ നിന്ന് വ്യതിചലിച്ച് പുരോഹിത വര്‍ഗത്തിന്റെ സുഖലോലുപതയ്ക്കും സ്വത്തുസമ്പാദനത്തിനും മാത്രമായി ഓര്‍ത്തഡോക്‌സ് സഭയെ കരുവാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ബഹിഷ്കരണം നടത്തുന്നത്. കൂടാതെ സഭാ ഐക്യത്തിനു നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും അധികാരമോഹങ്ങള്‍ നിലനിര്‍ത്താനായി വിശ്വാസികളെ തമ്മിലടിപ്പിക്കുകയാണ് സഭയുടെ മേലധികാരികള്‍ ചെയ്യുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് വിശ്വാസി സമൂഹത്തിനു വേണ്ടി  ചാക്കോ ഇഞ്ചപ്പാറ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചതാണിത്.

ജൂലൈ മാസം ഡാളസ്സില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സും, കൂടാതെ അമേരിക്കയിലെ മറ്റുപള്ളികളില്‍ നടക്കുന്ന ബാവയുടെ പരിപാടികളും ബഹിഷ്കരിക്കാനാണ് ഇവരുടെ തീരുമാനം.

Loading...