സഭാതര്‍ക്കം; മണര്‍കാട് പള്ളിയും തങ്ങളുടെ ഉടമസ്ഥതയിലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം

കോട്ടയം: 1934 ഭരണഘടന അംഗീകരിച്ച് സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ മണര്‍കാട് പള്ളി പിടിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം തയ്യാറാകുന്നു. വിധിപ്രകാരം മണര്‍കാട് പള്ളിയും തങ്ങളുടെതാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നത്.
ഇതിനു മുന്‍പും മണര്‍കാട് പള്ളിയുടെ പേരില്‍ കലാപം നടത്താന്‍ തയാറായവരാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. എന്നാല്‍, കേവലം 60ല്‍പരം ഇടവകക്കാര്‍ മാത്രമാണ് മണര്‍കാട് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലുള്ളത് 5000ലധികം ആളുകളുള്ള യാക്കോബായ വിഭാഗത്തിന്റെ അധികാരത്തിലാണ് പള്ളിയിപ്പോള്‍. സെപ്റ്റംബര്‍ 1-8 മാതാവിന്റെ പെരുന്നാള്‍ ആചരിക്കാനിരിക്കുന്ന സമയം പള്ളി തങ്ങളുടേതാകുമെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നത്.
മലങ്കര സഭയില്‍ ആദ്യം എട്ടുനോമ്പ് ആചരണം ആരംഭിച്ചത് മണര്‍കാട് പള്ളിയിലാണ് എന്നു വിശ്വസിക്കപ്പെടുന്നു. വളരെ പഴക്കമുള്ള രണ്ട് വാളുകള് ഇപ്പോഴും പള്ളി മ്യൂസിയത്തില് സൂക്ഷിച്ചിട്ടുണ്ട്. പള്ളിയുടെ സംരക്ഷണത്തിനായി രാജകൊട്ടാരത്തില് നിന്നും വാളുകള് നേരിട്ട് ഭരമേല്പ്പിച്ചിട്ടുള്ളവയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ഫാ. ഇ.കെ ജോര്‍ജ് ഇഞ്ചക്കാടന്റെ നേതൃത്വത്തി്ല്‍ പള്ളി പിടിച്ചടക്കാനെത്തിയിരുന്നെങ്കിലും യാക്കോബായ വിശ്വാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. ഇതേ അച്ചന്റെ നേതൃത്വത്തില്‍ തന്നെയാണ് ഇക്കുറിയും ഓര്‍ത്തഡോക്‌സ് വിഭാഗം മണര്‍കാട് പള്ളിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് പുതിയ തര്‍ക്കങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.