ലണ്ടന്‍: ബ്രിട്ടനിലെ പ്രവാസി മലയാളികളുടെ സമ്ബൂര്‍ണ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ‘ഒരു ബിലാത്തി പ്രണയം’ ഈ മാസം 25ന് ബിഗ് സ്ക്രീനില്‍ എത്തും. ഗര്‍ഷോം മീഡിയയുടെ ബാനറില്‍ ബിനു ജോര്‍ജ് നിര്‍മിക്കുന്ന ഈ ചിത്രത്തിലുടെ ഒരുപാട് പുതുമുഖ താരങ്ങള്‍ ആണ് മലയാള സിനിമയുടെ ഭാഗം ആകുന്നത്. ഒരു പറ്റം സ്റ്റുഡന്റ് വിസാക്കാകാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യു.കെയില്‍ കലാസാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കനേഷ്യസ് അത്തിപ്പൊഴിയിലാണ്. ചിത്രത്തിന് സംഗീതം നല്കിയിരിക്കുന്നതും കനേഷ്യസ് ആണ്. എഴുത്തുകാരനായ ജിന്സന് ഇരിട്ടിയാണ് രചന.കേരളത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിന് വിധേയരായി ലണ്ടനില്‍ എത്തുന്ന ബോബി, നെല്സന്, ടോണി, ജിക്കുവും എന്നീ നാല് ചെറുപ്പക്കാരിലൂടെയാണ് കഥ വികസിക്കുന്നത്. ജെറിന് ജോയ്, ജിന്സന് ഇരിട്ടി ,പ്രവീണ്‍, കോളിന് മാവേലി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ലെറ്റിഷിയാ കുഞ്ചെറിയാന്‍ സുപ്രിയ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കും. ജോസ് കുട്ടി വലിയ കല്ലിങ്കല്‍, കനേഷ്യസ് അത്തിപ്പൊഴിയില്‍ , കുരിയാക്കോസ് ഉണ്ണിട്ടന്‍, സി.എ.ജോസഫ്, മുജിബ്, രശ്മി ഫിലിപ്പ്, ബിനോയ് ജോര്‍ജ്, ഫെമി മാത്യു,ബെന്നി അഗസ്റ്റിന്,ഫ്രെഡിന് സേവ്യര്‍ എന്നിവരും ഇംഗ്ലീഷ് അഭിനേതാക്കളായ ലോറന്‍സ് ലാര്ക്കിന്, ലൂസി, എണ്‍പതുകളിലെ ബി ബി സിയിലെ കോമഡി താരമായ സ്റ്റാന്‍ ബോര്‍ഡ്മാനും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. സ്റ്റാന്‍ ബോര്‍ഡ്മാന്റെ ആദ്യ ഇന്ത്യന്‍ സിനിമയാണ് ഇത്.കനേഷ്യസ് അത്തിപ്പൊഴിയും കുരിയാക്കോസ് ഉണ്ണിട്ടനുമാണ് ഗാനങ്ങള്‍ രചിച്ചത്. ജാസി ഗിഫ്ട്, ചന്ദ്രലേഖ, സുമേഷും എന്നിവരാണ് ഗായകര്‍. പോളിഷ് ക്യാമറാമാന് മാര്‍ക്കിനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സോബി തോമസ് ,പ്രോഡക്ഷന്‍ കണ്ട്രോളര് എസ് .വിജയകുമാര്‍. വാഴൂര്‍ ജോസാണ് പി.ആര്.ഒ.