ഓസ്‌ക്കാര്‍ അക്കാദമി : ക്ലൂയി ചാവോ മികച്ച സംവിധായിക, ഡാനിയല്‍ കലൂയ മികച്ച സഹനടന്‍, തിരക്കഥയ്ക്കുള്ള പുരസ്‌കാരംഎമറാള്‍ഡ് ഫെന്നലിന്

ലോസ്‌ആഞ്ജലോസ് (അമേരിക്ക) : തൊണ്ണൂറ്റിമൂന്നാം ഓസ്‌ക്കാര്‍ അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിനുള്ള നടപടികള്‍ തുടങ്ങി. പ്രഖ്യാപിച്ച എന്‍ട്രികള്‍ ഏഷ്യയില്‍ നിന്നുള്ളവരാണ് നേടിയത്. നൊമാഡ് ലാന്‍ഡ് സംവിധാനം ചെയ്ത ക്ലൂയി ചാവോയാണ് മികച്ച സംവിധായിക. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യന്‍ വംശജയുമാണ് ചൈനക്കാരിയായ ക്ലൂയി ചാവോ.

ജൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാനിയല്‍ കലൂയ മികച്ച സഹനടനായി. മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം പ്രോമിസിങ് യങ് വുമണിന്റെ രചന നിര്‍വഹിച്ച എമറാള്‍ഡ് ഫെന്നലും മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദി ഫാദറിന്റെ രചന നിര്‍വഹിച്ച ക്രിസ്റ്റഫര്‍ ഹാംപ്ടണും ഫ്‌ളോറിയന്‍ സെല്ലറും നേടി.

Loading...

അവസാന ലിസ്റ്റില്‍ ഇന്ത്യന്‍ സാന്നിധ്യമൊന്നുമില്ല. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് തുടക്കത്തില്‍ തന്നെ പുറത്തായി. തമിഴ് ചിത്രം സൂരറൈ പോട്ര് ജൂറിക്ക് മുന്‍പാകെ പ്രദര്‍ശിപ്പിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല.

അരവിന്ദ് അഡിഗയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കിയ ദി വൈറ്റ് ടൈഗര്‍ എന്ന ചിത്രം അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ വിഭാഗത്തില്‍ മത്സരിക്കാനുള്ളത് മാത്രമായിരുന്നു ഇന്ത്യയുടെ ഏക പ്രതീക്ഷ . രാമിന്‍ ബഹ്റാമി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും ആദര്‍ശ് ഗൗരവുമാണ് മുഖ്യവേഷത്തിലെത്തുന്നത്. ബെഹ്റാമിയുടേത് തന്നെയാണ് തിരക്കഥ.

ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക്ക് മെശായ (മിശിഹ), മാങ്ക്, മിനാരി, നൊമാഡ്ലാന്‍ഡ്, പ്രൊമിസിങ് യങ് വുമണ്‍, സൗണ്ട് ഓഫ് മെറ്റല്‍, ദി ട്രയല്‍ ഓഫ് ദി ഷിക്കാഗോ എന്നിവയാണ് മികച്ച ചിത്രത്തിനായി മാറ്റുരയ്ക്കുന്നത്.

റിയാസ് അഹമ്മദ്, ചാഡ്വിക് ബോസ്മാന്‍, ആന്തണി ഹോപ്കിന്‍സ്, ഗാരി ഓള്‍ഡ്മാന്‍, സ്റ്റീവന്‍ യ്യൂന്‍ എന്നിവര്‍ മികച്ച നടന്മരാകാനും വയോല ഡേവിസ്, ആന്‍ഡ്ര ഡേ, വനേസ കിര്‍ബി, ഫ്രാന്‍സിസ് മക്ഡോര്‍മാന്‍ഡ്, കരി മള്ളിഗന്‍ എന്നിവര്‍ മികച്ച നടിക്കുമുള്ള പുരസകാരങ്ങള്‍ക്കുവേണ്ടി രംഗത്തുണ്ട്.