News science Tech

ഓസോൺ പാളികളുടെ 95% നശിച്ചതായി കണ്ടെത്തൽ.

വിഷയം അതീവ ഗുരുതരമാണ്, ലോകമെമ്പാടുമുള്ള ജീവജാലങ്ങള്‍ക്ക് നാശം സംഭവിക്കത്തക്ക വിധത്തില്‍ ഭൂമിയുടെ സംരക്ഷണ കവചമായ ഓസോണ്‍ പാളിയുടെ 95 ശതമാനവും നശിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ബലൂണ്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ലോകത്തെ ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 15ന് ഓസോണ്‍പാളിയില്‍ ഉണ്ടായ വിള്ളല്‍ ഏകദേശം 2.82 കോടി ചതുരശ്ര കിലോമീറ്റര്‍ വരുമെന്നാണ് നാസ കണ്ടെത്തിയത്. മാത്രമല്ല അത് കുറയാതെ അതേ അവസ്ഥയില്‍ തന്നെ തുടരുകയാണെന്നും നാസ പറയുന്നു.എന്നാല്‍ ഇത്തവണ ഒക്ടോബര്‍ കഴിഞ്ഞിട്ടും സുഷിരം ചെറുതാകാതെ തുടര്‍ന്നതോടെയാണ് ശാസ്ത്രലോകം ആശങ്കയിലായത്. ഇതിന്റെ പരിണിതഫലം വരുംനാളുകളിലായിരിക്കും അനുഭവപ്പെടുക. ഇത്തവണ തണുപ്പ് വിചാരിച്ചതിലും ഏറെനാൾ നിന്നതോടെയാണ് പണിപാളിയത്. മാത്രവുമല്ല മനുഷ്യന്റെ തലതിരിഞ്ഞ വികസന നയങ്ങൾ കാരണം വൻതോതിലാണ് ക്ലോറോഫ്ലൂറോ കാർബണും മറ്റ് ഓസോൺ വിനാശകാരികളും സ്ട്രാറ്റോസ്ഫിയറിൽ എത്തുന്നത്. ഇതെല്ലാം വിഘടിച്ച് ഓസോണിനെ നശിപ്പിക്കാൻ ശേഷിയുള്ള ക്ലോറിനും ബ്രോമിനുമായി മാറുന്നതും ഏറുകയാണ്. ഓസോൺ പുന:സൃഷ്ടിക്കപ്പെടാൻ മനുഷ്യൻ ഒരുതരത്തിലും സമ്മതിക്കുന്നില്ലെന്നർഥം.

“Lucifer”

വിഷയം അതീവ ഗുരുതരമാണ്. ഭൂമിയിലേക്ക് പതിക്കുന്ന കനത്ത അൾട്രാവയലറ്റ് രശ്മികൾക്കെതിരെ മുൻകരുതലെടുക്കണമെന്ന് അന്റാർട്ടിക്കയ്ക്കും ദക്ഷിണാർധഗോളത്തിലെ രാജ്യങ്ങൾക്കും ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ‘ഓസോണിൽ എല്ലാവർഷവും ശോഷണം സംഭവിക്കാറുണ്ട്. എന്നാൽ ഇത്തവണ നമ്മളൽപം മുൻകരുതലെടുക്കേണ്ട വിധത്തിലാണ് കാര്യങ്ങൾ‍..’ എന്നാണ് പത്രക്കുറിപ്പിൽ ഡബ്ല്യുഎംഒ വ്യക്തമാക്കിയത്.

എല്ലാ വർഷവും സെപ്റ്റംബറിൽ അന്റാർട്ടിക്കയ്ക്കു മുകളിലെ ഓസോൺ പാളിയിൽ വൻതോതിൽ സുഷിരമുണ്ടാകുന്നത് പതിവാണ്. ഇക്കാലത്ത് ഓസോണ്‍ പാളി നിലനില്‍ക്കുന്ന സ്ട്രാറ്റോസ്ഫിയര്‍ എന്ന അന്തരീക്ഷ മേഖല തണുത്തു പോകുന്നതുകൊണ്ടാണ് ഓസോണ്‍ ശോഷണം ഉണ്ടാകുന്നത്. തണുപ്പുമൂലം ങ്കൂടുതല്‍ ഓസോണ്‍ തന്മാത്രകള്‍ ഉണ്ടാകാത്തതിനാല്‍ നിലവിലുള്ള ഓസോണ്‍ തന്മാത്രകള്‍ സൂര്യനില്‍ നിന്ന് വരുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ഏറ്റ് വിഘടിച്ച് പോകുന്നു. ഇതുമൂലം ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടാവുകയും അത് വലുതാവുകയും ചെയ്യും. ഈ അവസ്ഥ എല്ലാ കൊല്ലവും ഒക്ട്രോബര്‍ വരെ തുടരും. പിന്നീട് ഇത് പതിയെ പഴയ അവസ്ഥയിലേക്ക് എത്തും.

Related posts

എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് ശശി തരൂര്‍

main desk

ശബരിമല വിഷയത്തില്‍ എന്‍ഡിഎയില്‍ പ്രശ്‌നങ്ങളില്ല; ബി.ജെ.പിയുടെ കാര്യം അവര്‍ പറയട്ടേ: തുഷാര്‍ വെള്ളാപ്പള്ളി

subeditor5

നടിയെ അക്രമിച്ച കേസ്: കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പൊലീസിന്റെ രഹസ്യ പരിശോധന

pravasishabdam online sub editor

ഗുർമീത് കള്ള സ്വാമിക്ക് ഇടുക്കി കാട്ടിൽ കഞ്ചാവ്‌ തോട്ടം,ദാവൂദ് ഇബ്രാഹിമിനും, ഗൾഫ് ലോബിക്കും കഞ്ചാവ്‌ നല്കുന്ന വില്ലൻ

subeditor

വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അംഗപരിമിതന്‍റെ സ്കൂട്ടർ അയൽവാസി ചുട്ടെരിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

subeditor

ട്രമ്പിന് പുടിന്റെ കത്ത്; വളരെ നല്ല കത്തെന്നും, ശരിയായ ചിന്തകളെന്നും ട്രമ്പിന്റെ പ്രശംസ

Sebastian Antony

അന്ന് താൻ മദ്യപിച്ചിരുന്നു, നുണ പറഞ്ഞത് വ്യക്തിപരമായ കാര്യമായതിനാൽ നടൻ ‘തരികിട’ സാബു

subeditor

ശല്യം ചെയ്ത യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; 27കാരന്‍ പിടഞ്ഞു മരിച്ചു

subeditor5

പൊള്ളാച്ചി പീ‍ഡനക്കേസ്… ഉത്തരവിൽ പെൺകുട്ടിയുടെ പേര് പരാമ‍ശിച്ച തമിഴ്നാട് സ‍‍ർക്കാരിന് പിഴ

subeditor5

രാജസ്ഥാനിലുള്ള ഒരു യുവാവുമായി വീട്ടുകാര്‍ വിവാഹം തീരുമാനിച്ചു… റോഷനൊപ്പം പോയത് അതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം

subeditor5

തെരുവ് നായ ശല്യം ചര്‍ച്ചചെയ്യാന്‍ കൂടിയ യോഗത്തില്‍ രഞ്ജിനി ഹരിദാസ് ശല്യം ചെയ്തു

subeditor

ഒൻപതുകാരനെ മാസങ്ങളോളം പീഡിപ്പിച്ച മുസ്ലീം മതപണ്ഡിതൻ അറസ്റ്റിൽ

Leave a Comment