ഇന്ത്യയില്‍ ബിസിനസിന് വിരാമമിട്ട് ടിക് ടോക്; പണിപോയത് രണ്ടായിരത്തിലേറെ ഇന്ത്യക്കാര്‍ക്ക്

ന്യൂഡല്‍ഹി: ടിക് ടോക്കിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ രണ്ടായിരത്തില്‍ അധികം ഇന്ത്യക്കാരായ ജീവനക്കാരെ ചൈനയുടെ ബൈറ്റ് ഡാന്‍സ് എന്ന ടിക് ടോക് കമ്പനി പിരിച്ചുവിട്ടു. ഇന്ത്യയിലേക്ക് ടിക് ടോക് തിരികെ എത്തുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചു എന്ന് കമ്പനി അറിയിച്ചു. ജീവനക്കാരില്‍ പലര്‍ക്കും അറിയിപ്പ് അയച്ചിട്ടുണ്ടെന്ന് ടിക് ടോക് ഗ്ലോബല്‍ ഇടക്കാല അധ്യക്ഷ വനേ, പപ്പാസ്, ഗ്ലോബല്‍ ബിസിനസ് സൊല്യൂഷന്‍ വൈസ് പ്രസിഡന്റ് ബ്ലേക് ചാന്‍ഡ്‌ലി എന്നിവര്‍ പറഞ്ഞു.

കമ്പനിയുടെ നിയമകാര്യ വിഭാഗം, ഹ്യൂമന്‍ റിസോഴ്‌സ്, അക്കൗണ്ട്‌സ് എന്നിവ നിലനിര്‍ത്തും. സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയാണ് ലക്ഷ്യം. മൂന്നുമാസത്തെ അധികശമ്പളം അനുവദിച്ചും ആറുമാസം കമ്പനിയെ സേവിച്ചതിന് പാരിതോഷികവും നല്‍കിയുമേ ഇവരെ പിരിച്ചുവിടൂ എന്ന് വനേസ പറഞ്ഞു. 2020 ജൂണ്‍ 29നാണ് ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Loading...