കൊറോണ;തങ്ങളെ രക്ഷപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി 2000 ത്തിലധികം പാക് വിദ്യാര്‍ത്ഥികള്‍

ചൈന: കൊറോണ വൈറസ് ഭീതി ലോകത്തെ തന്നെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. നിരവധി രാജ്യങ്ങളിലേക്ക് വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയിലാണ് രാജ്യങ്ങള്‍. അതോടൊപ്പം തന്നെ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ വളരെ പെട്ടന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികളും ധ്രുതഗതിയില്‍ നടക്കുകയാണ്. ഇന്ത്യയിലും അത്തരത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെയാണ് ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പാക്കിസ്താനില്‍ നിന്നുള്ള 2000ത്തേലേറെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. 500 കൂടുതല്‍ ആളുകള്‍ ഒരു സ്ഥലത്ത് തന്നെയുണ്ടെന്ന് ആര്‍ക്കെങ്കിലും ഒരാള്‍ക്ക് വൈറസ് ബാധയേറ്റാല്‍ എലിലവരും അപകടത്തിലാകുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

Loading...

പാകിസ്താന്‍ ഒഴികെയുള്ള എല്ലാ രാജ്യങ്ങളുടെയും എംബസികള്‍ സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രത്യേക വിമാനത്തില്‍ സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നീക്കമാണ് വിവിധ രാജ്യങ്ങള്‍ നടത്തുന്നത്. എന്നാല്‍ അവശ്യ വസ്തുക്കള്‍ പോലുമില്ലാതെ പാക് വിദ്യാര്‍ഥികള്‍ ദുരിതം അനുഭവിക്കുകയാണ്. ഉടന്‍തന്നെ ഭക്ഷണം മുഴുവന്‍ തീരുമെന്നും വിദ്യാര്‍ഥിനി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പാക് വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ടുവരികയാണെന്ന് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആ രാജ്യത്തെ എംബസി വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വുഹാനില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള നീക്കം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അമേരിക്ക, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്.

അതീവ ജാഗ്രത പുലർത്തണമെന്ന് ചൈനീസ് ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിച്ചു. ലോകവ്യാപകമായി രോഗം പടരാൻ ഇടയാക്കുമെന്നാണ് നിഗമനം. നേരത്തെ കൊറോണ വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നാണ് കരുതിയിരുന്നത്. സാർസിന് സമാനമായ വൈറസ് രോഗബാധ ചൈനയ്ക്ക് പുറത്ത് ജപ്പാനിലും തായ്ലൻഡിലും ദക്ഷിണകൊറിയയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വൈറസ് വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി ചൈന വന്യജീവികളുടെ വില്‍പന നിരോധിച്ചിട്ടുണ്ട്. ചൈനയ്ക്കു പുറമെ ഹോങ്കോങ്, തയ്വാന്‍, തായ്ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, സിങ്കപ്പൂര്‍, നേപ്പാള്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മക്കാവു, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.