ഒമാനിലെ പ്രവാസികളുടെ താമസയിടങ്ങളിൽ നടത്തിയ പരിശോധനയില്‍ 20,000ത്തിലധികം നിരോധിത സിഗരറ്റുകള്‍ ഒമാന്‍ കസ്റ്റംസ് പിടികൂടി. വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.
സിഗരറ്റ് കടത്തിയ വാഹനം ഹത്ത തുറമുഖത്ത് എത്തിയത് മുതല്‍ ഇത് കസ്റ്റംസ് നിരീക്ഷിച്ച് വരികയായിരുന്നു. 20,400 നിരോധിത സിഗരറ്റുകളാണ് പ്രവാസികള്‍ക്കായുള്ള താമസസ്ഥലത്ത് നിന്ന് നോര്‍ത്ത് അല്‍ ബത്തിന വിഭാഗം പിടിച്ചെടുത്തതെന്ന് ഒമാന്‍ കസ്റ്റംസ് പ്രസ്താവിച്ചു.
Loading...