മഹാരാഷ്ട്രയിൽ ശിവസേനയും എൻസിപിയും ചേർന്നാണ് ബിജെപിയെ പുറത്താക്കിയത്; പി. സി ചാക്കോ

മഹാരാഷ്ട്രയിൽ ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്നാണ് ബിജെപിയെ പുറത്താക്കി സർക്കാരുണ്ടാക്കിയതെന്നു പി. സി ചാക്കോ. മഹാരാഷ്ട്രയിലെ എൻസിപിയും ബിജെപിയും ചർച്ച നടത്തിയെന്ന വാർത്തയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശരദ് പവാറിന് ബിജെപിയോടുള്ള നിലപാട് അറിയാൻ റിസർച്ചിന്റെ ആവശ്യമൊന്നുമില്ല. ബിജെപിയെ പരാജയപ്പെടുത്തിയ ആളെ കുറിച്ചാണ് ഇത്തരത്തിലൊരു പ്രചാരണമെന്നും പി. സി ചാക്കോ പറഞ്ഞു.

വ്യാജ വാർത്തയ്ക്ക് പിന്നിൽ തെരഞ്ഞെടുപ്പ് അജണ്ടയാണെന്നും ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുള്ളത് കോൺഗ്രസിനാണെന്നും പി. സി ചാക്കോ പറഞ്ഞു. തലശേരിയിലും ഗുരുവായൂരിലും കോൺഗ്രസ്-ബിജെപി രഹസ്യധാരണ ശക്തമാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും കൂടുതൽ കോൺഗ്രസ് നേതാക്കൾ എൻസിപിയിലേയ്ക്ക് എത്തുമെന്നും പി. സി ചാക്കോ കൂട്ടിച്ചേർത്തു. കേരളത്തിലെ ഇടത് മുന്നണിക്കൊപ്പം ശക്തമായി നിലകൊള്ളുന്ന എൻസിപിക്കെതിരായ ആരോപണത്തിന് പിന്നിൽ ഗൂഢമായ അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Loading...