Kerala News Top Stories

ഒറ്റപ്പെടുത്തരുത്… മാപ്പിരന്ന് പി സി ജോർജ്

പത്തനംതിട്ട: ആകെ ഒറ്റപ്പെട്ട് പി. സി ജോർജ്. ആരും അടുപ്പിക്കാത്ത അവസ്ഥ. എന്തും തോന്നുംപോലെ വിളിച്ചു പറയുന്ന നാക്കുതന്നെ ശത്രു.

ഇതോടെ മാപ്പിരന്ന് രംഗത്തെത്തിയിരിക്കുകയാണ് പി സി. ഇതിന്റെ ആദ്യപടിയായി തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്‌ലിങ്ങളെന്ന പരാമര്‍ശത്തില്‍ പി സി മാപ്പ് പറഞ്ഞു. വിഷയത്തില്‍ മുസ്‌ലിങ്ങള്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

ജനപ്രതിനിധിയായ കാലം മുതല്‍ എല്ലാ മത വിഭാഗങ്ങള്‍ക്ക് വേണ്ടിയും പ്രത്യേകിച്ച് മുസ്‌ലിം വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് താനെന്നും ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നുവെന്നും പി.സി ജോര്‍ജ് ഖേദ പ്രകടനത്തില്‍ പറയുന്നു.

ഒരു ടെലിഫോണ്‍ സംഭാഷണത്തിനിടയിലായിരുന്നു പി.സി ജോര്‍ജ് മുസ്‌ലിങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചത്. ഓസ്ട്രേലിയയില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ട് വിളിക്കുന്ന ഒരു വ്യക്തിയും പി.സി ജോര്‍ജിന്റെ ശബ്ദവുമാണ് ടെലിഫോണ്‍ സംഭാഷണത്തിലുള്ളത്.

പൂഞ്ഞാര്‍ എം.എല്‍.എ കേശവന്‍ നായര്‍ ആണോ എന്ന് ചോദിച്ചുകൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇയാളും പി.സി ജോര്‍ജും സംസാരിക്കുന്നുണ്ട്. ഇതിനിടെ ബി.ജെ.പിക്ക് ഒപ്പം പി.സി ജോര്‍ജ് പോയതിനെ കുറിച്ചും ഇയാള്‍ ചോദിച്ചിരുന്നു.

തുടര്‍ന്ന് നിങ്ങള്‍ക്ക് വോട്ട് ചെയ്തവരല്ലെ മുസ്‌ലിം സഹോദരങ്ങള്‍ എന്നും ഇയാള്‍ ചോദിച്ചിരുന്നു. തുടര്‍ന്നായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങള്‍.

‘മുസ്‌ലിം സഹോദരങ്ങള്‍ ഒലത്തി ഒലത്തി എന്ന് ഞാന്‍ ചുമ്മാ പ്രസംഗിക്കുന്നതാ. 2011 ല്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി നിന്നപ്പോള്‍ പേട്ടയിലെ കാക്കാന്മാര് തന്ന ഭൂരിപക്ഷം 290, ഈ കാക്കാമാരില്‍ നിന്ന് ആകെ കിട്ടുന്ന വോട്ട് പതിനായിരമാണ്. അവരുടെ വോട്ട് തനിക്ക് വേണ്ടെന്ന് പറയാന്‍ പോകുകയാണ് എന്നും പി.സി പറയുന്നു.

അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പാവപ്പെട്ട് ക്രിസ്ത്യാനികളെ കൊല്ലുകയാണെന്നും ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ എന്താണ് സംഭവിച്ചതെന്നും പി.സി ജോര്‍ജ് ചോദിച്ചു. തനിക്ക് ജയിക്കാന്‍ ബിജെപി വോട്ടുകള്‍ മാത്രം മതിയെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്.

Related posts

എസ്. രാജേന്ദ്രനെതിരെ വി.എസ് , എം.എല്‍.എയുടെ പെരുമാറ്റം ശരിയായില്ല

സസ്‌പെന്‍ഡ്‌ ചെയ്‌ത എസ്‌.ഐ: പി.കെ. വിമോദിനെതിരെ രണ്ട് കേസുകള്‍

subeditor

ലാവലിന്‍ കേസില്‍ മുഖ്യന്ത്രി പിണറായിക്ക് അനുകൂല വിധി; കേസ് തള്ളി

subeditor

മതം മാറണം, അല്ലെങ്കിൽ പ്രൊഫ: ജോസഫിന്റെ ഗതിവരും

subeditor

പ്രളയത്തിൽ പാസ്പോർട് നഷ്ടപ്പെട്ടോ? എങ്കിൽ ഇതറിയാതെ പോകരുത്….

sub editor

സ്വാമി സന്ദീപാനന്ദഗിരിയുടെ വീടിന് നേരെയുള്ള അക്രമം വെറും പൊറാട്ട് നാടകം; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെ; നാടകത്തില്‍ സന്ദീപാനന്ദഗിരിക്ക് വന്‍ ലാഭം?

subeditor10

മാണി മന്ത്രി മാത്രമല്ല, പ്രതി. കുറ്റപത്രം തയ്യാറായി.

subeditor

മീനിലെ രാസവസ്തു വീട്ടമ്മയുടെ കൈയ്യിലെ സ്വര്‍ണമോതിരം വെള്ളിയാക്കി; സംഭവം ചങ്ങനാശേരിയില്‍

മാഡത്തേയും വമ്പന്‍ സ്രാവിനേയും തേടിയുള്ള യാത്ര തുടരാന്‍ അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയുടെ പച്ചക്കൊടി

അമ്പതുകോടിയുടെ സഹായവുമായി വ്യവസായി ഡോ.ഷംസീർ വയലിൽ

sub editor

കനക ദുര്‍ഗയ്ക്ക് ശക്തമായ സുരക്ഷ, കാവലിന് 61 പൊലീസുകാര്‍

subeditor10

ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സുഷമാ സ്വരാജ്