മാണിക്ക് വീണ്ടും വിജയം. പി.സി.ജോർജ്ജിനേ പുറത്താക്കാൻ തത്വത്തിൽ തീരുമാനമായി. യു.ഡി.എഫിന്റെ ഉന്നത നേതാക്കളും, ഉന്നതാധികാര സമിതിയും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായ നിലപടിലേക്ക് നീങ്ങിയതോടെ ജോർജ്ജിന്റെ നില പരുങ്ങലിലാവുകയായിരുന്നു. മാണിയും, പാർട്ടിയും കൈവിട്ട ജോർജിന്റെ പ്രതീക്ഷ യു.ഡി.എഫിലായിരുന്നു. അതിനു അദ്ദേഹം മുന്നണിവിടുമെന്നും. എം.എൽ.എ സ്ഥാനം രാജിവയ്ക്കുമെന്നുവരെ നടത്തിയ ഭീഷണി വിലപ്പോയില്ല.

ജോർജ്ജ് തനിയേ പുറത്തുപോകുമെന്നും മുന്നണിവിടുമെന്നും പറഞ്ഞ് വിരട്ടിയപ്പോൾ മാണി സർക്കാരിനേ താഴെയിറക്കുമെന്നും മുന്നോട്ട് പോകാൻ താല്പര്യമില്ലെന്നും പറയുകയായയോരുന്നു. മാണി പുറത്തുവരും എന്ന രീതിയിൽ എൽ.ഡി.എഫ് ആകട്ടെ കഴിഞ്ഞ ഏതാനും ദിവസമായി മാണിക്കെതിരായ സമരവും നിർത്തുകയും, സമാധാനത്തിൽ പോവുകയും ചെയ്തു.

Loading...
 അടുത്ത വ്യാഴാഴ്ചയ്ക്കകം തീരുമാനം എടുത്തില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മാണി മുഖ്യമന്ത്രിയെ അറിയിച്ചു. ഇതോടെ ഏപ്രില്‍ രണ്ടുവരെ കാത്തിരിക്കണമെന്ന് മന്ത്രി മാണിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നാണ് സൂചന. മുഖ്യമന്ത്രി വിദേശത്തുനിന്ന് മടങ്ങിയെത്തിയശേഷം വിഷയത്തില്‍ തീരുമാനമുണ്ടാവും.

ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റിയാലും ജോര്‍ജ് മുന്നണിയില്‍തന്നെ തുടരുമെന്നാണ് സൂചന. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ടതാണെന്നും ഒരാളെ മാറ്റാനുള്ള അവകാശം പാര്‍ട്ടിക്ക് ഉണ്ടെന്നുമുള്ള ശക്തമായ നിലപാടാണ് മന്ത്രി മാണി സ്വീകരിച്ചിട്ടുള്ളത്. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ഭിന്നതകള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

അതിനിടെ, ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് തന്നെ മാറ്റുവെന്ന വാര്‍ത്തകള്‍ ജോര്‍ജ് നിഷേധിച്ചു. ശനിയാഴ്ച രാവിലെയും മുഖ്യമന്ത്രിയെ വിളിച്ചിരുന്നുവെന്ന് ജോര്‍ജ് പറഞ്ഞു. വിദേശത്തുനിന്ന് മടങ്ങിയെത്തിയശേഷം ചര്‍ച്ച നടത്താമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു