പാലായിൽ നിഷയുടെ വേലക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത് കൊണ്ടെന്ന് പി സി ജോർജ്

പാല: ജോസ് ടോം കെ.എം മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണെന്ന് പരിഹസിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. നിഷയുടെ വേലക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത് കൊണ്ടാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

അതേസമയം, പി.ജെ ജോസഫിനെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് (എം) മുഖപത്രമായ ‘പ്രതിച്ഛായ’യില്‍ ലേഖനം വന്നിരുന്നു. ചില നേതാക്കള്‍ ശകുനം മുടക്കാന്‍ നോക്കുകുത്തിയെപോലെ വഴി വിലങ്ങി നില്‍ക്കുകയാണെന്നാണ് മുഖപത്രത്തില്‍ പറഞ്ഞത്.

Loading...

ചില നേതാക്കള്‍ അപസ്വരം കേള്‍പ്പിക്കാന്‍ മടിക്കുന്നില്ല. ശകുനം മുടക്കാന്‍ നോക്കുകുത്തിയെപോലെ വഴിവിലങ്ങി നിന്നു വിഡ്ഢിയാവാനാണവരുടെ നിയോഗം’ എന്നാണ് മുഖപത്രത്തില്‍ എഴുതിയിരിക്കുന്നത്.

ജോസ് കെ മാണിയുടെ പെരുമാറ്റം അപക്വമാണെന്നും ‘പ്രതിച്ഛായ’യുടെ പ്രതിച്ഛായ നഷ്ടമായെന്നുമാണ് പി.ജെ ജോസഫ് ഇതിനോട് പ്രതികരിച്ചത്.

‘ജോസ് കെ മാണിയുടെ അറിവോടെയാണ് പ്രതിച്ഛായയില്‍ ലേഖനം വന്നത്. മുമ്പും തനിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ ഇത്തരത്തില്‍ ലേഖനങ്ങള്‍ വന്നിട്ടുണ്ട്. കെ.എം മാണിയുടെ പക്വത ജോസ് കെ മാണിക്കില്ല. ഇതുകൊണ്ടൊന്നും താന്‍ പ്രകോപിതനാകില്ല. ഇത്തരം നീക്കങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് സഹായകരമാണോ എന്ന് അവര്‍ ആലോചിക്കണമെന്നും’ ജോസഫ് പറഞ്ഞു.