പി.ചിദംബരത്തേ സി.ബി.ഐ പൂട്ടുന്നു,ലുക്ക് ഔട്ട് നോട്ടീസിറക്കി

പി.ചിദംബരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി സി.ബി.ഐ മുന്നോട്ട്. ഒരു മുൻ ഇന്ത്യൻ ധനകാര്യ മന്ത്രിയുടെ ഇപ്പോഴത്തേ അവസ്ഥ നോക്കുക. അതും കോൺഗ്രസിന്റെ പ്രസിഡന്റ് കഴിഞ്ഞാലുള്ള ഏറ്റവും വലിയ നേതാവ്‌. പോലീസിനെയും അറസ്റ്റും ഭയന്ന് ഒളിവിൽ കഴിയുകയാണ്‌ ചിന്ദംബരം ഇപ്പോൾ. വൈകി കിട്ടുന്ന സൂചനകൾ പ്രകാരം പി.ചിദംബരം രാജ്യം വിടാൻ ഉള്ള സാധ്യതയും നീക്കവും മണത്തറിഞ്ഞ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതോടെ രാജ്യത്തേ മോസ്റ്റ് വാണ്ടഡ് കുറ്റവാളിയായി മാറി ഈ ധനകാര്യ മന്ത്രി. 3000ത്തിലധികം കോടിയുടെ കള്ള പണം ഇടപാട്. മകൻ കാർത്തിക് ചിദംബരവുമായി ചേർന്ന് നടത്തിയ അഴിമതി. രാജ്യത്തിനു പുറത്തേക്ക് നീളുന്ന അഴിമതിയായ ഐഎൻഎക്സ് മീഡിയാ ഇടപാട്. ഇതെല്ലാം പി.ചിംബരത്തേ കുരുക്കുകയാണ്‌. അധികാരത്തിൽ ഇപ്പോൾ കോൺഗ്രസ് ആയിരുന്നു എങ്കിൽ ഇതിൽ ഒരു കേസു പോലും പൊങ്ങില്ലായിരുന്നു. എല്ലാം കേസും തുറ്റച്ച് മാറ്റിയേനേ.

പി.ചിതംബരം രാജ്യം വിടാൻ സാധ്യത ഉള്ളതിനാലാണ്‌ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. എല്ലാ വിമാനത്താവളങ്ങളിലും യാത്രാ നിരോധനം നിലവിൽ വന്നു. ചിദംബരം രക്ഷപെട്ടാൽ ചിലപ്പോൾ മറ്റൊരു വിജയ്മല്യയോ, നീരവ് മോദിയോ ആയി മാറിയേക്കാം എന്നും വിലയിരുത്തുന്നു. ഇത് തടയാനാണ്‌ സി.ബി.ഐയുടെ പഴുതടച്ച് നടപടികൾ.

Loading...

ഇതിനിടെ ആയിരക്കണക്കിനു കോടികളുടെ അഴിമതി നടത്തിയ ചിദംബരത്തേ രക്ഷിക്കാനോ മുൻ കൂർ ജാമ്യത്തിനോ സുപ്രീം കോടതി തയ്യാറായിട്ടില്ല. കോടതിയും ചിദംബരത്തേ കൈയ്യൊഴിയുകയാണ്‌. അറസ്റ്റ് തടയണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ഉടന്‍ ഉത്തരവിറക്കാനാവില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.വി. രമണ അറിയിച്ചു. ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉച്ചയ്ക്കു ശേഷം ഹര്‍ജി പരിഗണിച്ചേക്കും. ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണു ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതോടെ ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള നീക്കം സിബിഐ തുടങ്ങിയിരുന്നു. ഇതിനിടെ ഇന്നലെയും ഇന്നുമായി മൂന്നു തവണ ചിദംബരത്തെ തേടി സിബിഐയുടെയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങള്‍ ചിദംബരത്തിന്റെ വസതിയിലെത്തി. ധനമന്ത്രിയായിരിക്കെ, ഐ.എന്‍.എക്‌സ്. മീഡിയ എന്ന മാധ്യമസ്ഥാപനത്തിനു വഴിവിട്ട് വിദേശനിക്ഷേപം നേടാന്‍ അവസരമൊരുക്കിയെന്നാണു സി.ബി.ഐ. കേസ്. 4.62 കോടി രൂപ സ്വീകരിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 305 കോടി രൂപയാണ് ഐ.എന്‍.എക്‌സിലേക്ക് ഒഴുകിയെത്തിയത്. പിന്നീട്, ഐ.എന്‍.എക്‌സില്‍നിന്ന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കു പണം ലഭിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിലേക്കു നയിച്ചത്. ഇടപാടിലെ അഴിമതിയെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റാണ്

രാജ്യത്ത് എന്തുകൊണ്ട് കോൺഗ്രസ് ഇല്ലാതായി എന്നതിന്റെ ഏറ്റവും വലിയ ചൂണ്ടു പലകയാവുകയാണ്‌ ചിദംബരം. അധികാരത്തിൽ ഇരുന്ന് ഖജനാവും കൈയ്യിൽ വയ്ച്ച് സാമ്പത്തിക അരാജകത്വത്തിലേക്ക് രാജ്യത്തേ നയിക്കുകയായിരുന്നു. ധന മന്ത്രിയായിരുന്ന് ഖജനാവ് കൊള്ളയടിച്ച കൊള്ളക്കാരനായി ഒരു ധന മന്ത്രി മാറുകയായിരുന്നു കഴിഞ്ഞ കാലത്ത് എന്നും കാലം അടയാളപ്പെടുത്തുന്നു. നിയമ സഭാ തിരഞ്ഞെടുപ്പുകൾ വരുന്ന സാഹചര്യത്തിൽ കോൺഗ്രസിലെ ഈ വൻ മരം അഴിമതി കേസിൽ ജയിലിൽ ആകുന്നത് പാർട്ടിക്ക് താങ്ങാൻ ആകില്ല