ശശി തരൂരിനെ ശരിവെച്ച് പി ജെ കുര്യൻ… നാഥനില്ലാതെ കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നാഥനില്ലാത്ത അവസ്ഥയാണെന്ന് പറയുന്നവരെ കുറ്റം പറയാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍.

ദേശീയ പ്രസിഡന്റ് ഇല്ലാത്തത് പാര്‍ട്ടിയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും പ്രസിഡന്റിനെ ഇതിനകം കണ്ടെത്തേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Loading...

പാര്‍ട്ടിയില്‍ പ്രസിഡന്റാവാന്‍ യോഗ്യരായ നിരവധി പേരുണ്ട് . നെഹ്‌റു കുടുംബത്തില്‍ ഉള്ളവര്‍ക്ക് മാത്രമേ പ്രസിഡന്റ് ആവാന്‍ കഴിയു എന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ നിലവിലെ അവസ്ഥ പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടാക്കുന്നുണ്ടെന്നും പി.ജെ. കുര്യന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ആശങ്കകളും തുടരുന്നതിനിടെ തനിക്ക് ആ സ്ഥാനത്തോട് തീരെ താത്പര്യമില്ലെന്നാണ് പ്രിയങ്ക കഴിഞ്ഞ ദിവസം വീണ്ടും വ്യക്തമാക്കിയിരുന്നു.

തന്റെ പേര് അധ്യക്ഷപദവിയുടെ ചര്‍ച്ചകളിലേക്കു വലിച്ചിഴയ്ക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളോട് പ്രിയങ്ക ആവശ്യപ്പെട്ടു.ദല്‍ഹിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന നേതാക്കളുടെയും യോഗത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

ഓഗസ്റ്റ് 20-ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികം ആഘോഷിക്കേണ്ടതിനെപ്പറ്റിയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗമായിരുന്നു ഇത്.