വാവു ബലിതര്‍പ്പണ ചടങ്ങുകളില്‍ സേവനം നടത്തുവാന്‍ നിര്‍ദേശിച്ചതില്‍ വിശദീകരണവുമായി പി ജയരാജന്‍

തിരുവനന്തപുരം. വാവു ബലിതര്‍പ്പണ ചടങ്ങുകളില്‍ സേവനം നല്‍കുവാന്‍ പാര്‍ട്ടിഅംഗങ്ങളോട് നിര്‍ദേശിച്ച നടപടിയില്‍ വിശദീകരണവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. മനുഷ്യര്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇടങ്ങളിലും കമ്മ്യൂണിസ്റ്റുകാര്‍ക്കും പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്നും വിശ്വാസികള്‍ ഒത്തുചേരുന്ന പൊതു സ്ഥലങ്ങളെ മതതീവ്രവാദികള്‍ക്ക് വിട്ടുനല്‍കരുതെന്ന അഭ്യര്‍ഥന സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

മതവിശ്വാസത്തില്‍ യുക്തിവാദികളില്‍ നിന്നും ഭിന്നമായ നിലപാടാണ് കമ്മ്യൂണിസ്റ്റുകള്‍ക്ക് ഉള്ളത്. വിശ്വാസികളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന തീവ്രശക്തികളെ ഒറ്റപ്പെടുത്തണം.

Loading...

ഒരു കമ്മ്യൂണിസ്റ്റ് കാരന്‍ എന്നതില്‍ താന്‍ അഭിമാനിക്കുന്നു. ലോകത്തുമുഴുവന്‍ ഉള്ള മനുഷ്യരെയാണ് ഇത് അഭിസംബോധന ചെയ്യുന്നത്. അതൊടൊപ്പം പ്രപഞ്ചത്തെക്കുറിച്ചുള്ള എല്ലാ ശാസ്ത്ര അറിവുകളും ഉള്‍ക്കൊള്ളുന്നതാണ് കമ്മ്യൂണിസമെന്ന് അദ്ദേഹം പറയുന്നു.

കര്‍ക്കിടക വാവു ബലി ദിവസം കണ്ണൂര്‍ പയ്യമ്പലത്ത് സേവന പ്രവര്‍ത്തനം നടത്തുവാന്‍ കഴിഞ്ഞു. ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും. ബലിയിടാന്‍ വരുന്നവരുടെ സുരക്ഷയ്ക്കായി ലൈഫ്ഗാര്‍ഡുകളുടെ സേവനവും ഒരുക്കിയെന്നും അദ്ദേഹം പറയുന്നു.