ബിജെപിയിലേക്കെന്ന് നുണ പ്രചരണം: നിയമനടപടിയുമായി പി ജയരാജന്‍

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലെ വ്യാജപ്രചാരണത്തിനെതിരെ നിയമനടപടിയുമായി പി ജയരാജന്‍. ആർഎസ്എസ് അനുകൂല ടെലിവിഷൻ ചാനലായ ജനം ടിവിയുടെ ലോഗോ ഉപയോഗിച്ച് വാർത്തകൾ പ്രചരിപ്പിക്കുന്നത് മുസ്‌ലിം തീവ്രവാദ ഗ്രൂപ്പുകളാണെന്നു ജയരാജൻ പോസ്റ്റിൽ ആരോപിക്കുന്നു.
ഒരു തിരുവോണത്തിന് വെട്ടിക്കൊല്ലാന്‍ നോക്കിയവര്‍ ഈ ഓണത്തിന് നെറികെട്ട നുണ പ്രചരിപ്പിക്കുന്നെന്ന് പി ജയരാജന്‍ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം

എന്നെ സംബന്ധിച്ച ഒരു വ്യാജവാര്‍ത്ത ഇന്നലെ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു.എന്നാല്‍ ആ സമയത്ത് അത് ഞാന്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ആര്‍എസ്‌എസ് ചാനലായ ജനം ടിവിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്.പ്രചരിപ്പിക്കുന്നതോ സംഘികളും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും.

Loading...

പിതൃശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല കഴിവുള്ളവരാണ് സംഘികള്‍. അച്ചടി പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവര്‍ നടത്താറുള്ളത്.

റിപ്പബ്ലിക് ദിനത്തില്‍ സ:കെ വി സുധീഷിനെ വീട്ടില്‍ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും 20 വര്ഷം മുന്‍പൊരു തിരുവോണ നാളില്‍ എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.ഈ തിരുവോണ നാളില്‍ തന്നെയാണ് ബിജെപിയില്‍ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.