കണ്ണൂർ: പി.ജയരാജൻ സ്വയം പറഞ്ഞു ഞാൻ ഹൃദ്രോഗിയാണ്‌..എനിക്ക് അടിയന്തിര ചികിൽസ വേണമെന്ന്. ജയരാജൻ ഇതിനായുള്ള രേഖകൾ സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണൂർ എ.കെ.ജി ആശുപത്രിയിൽനിന്നും സംഘടിപ്പിച്ച ശേഷമായിരുന്നു കീഴടങ്ങാൽ ജയിലിൽ പോയത്. കണ്ണൂർ സെട്രൽ ജയിൽ ഡോക്ടർ ജയരാജനെ പരിശോധിച്ച് രേഖകൾ പ്രകാരം പരിയാരം മെഡിക്കൽ കോളേജ്ജ് ഹൃദ്രോഗ വിഭാഗത്തിലേക്ക് അയച്ചു. ഹൃദ്രോഗ ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണു ജയരാജനെ സഹകരണ ഹൃദയാലയയില്‍ പ്രവേശിപ്പിച്ചത്.

ജയരാജനെ വിടാതെ പിന്നാലെ സി.ബി.ഐ

Loading...

ജയരാജനെ 24 മണിക്കൂർ ഡോക്ടർമാരുടെ നിരീക്ഷത്തിൽ കഴിയുകയാണ്‌. ഒപ്പം ജയരാജനെ വിടാതെ തന്നെ സി.ബി.ഐയും പിന്തുടരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥർ പരിയാരം മെഡിക്കൽ കോളേജ്ജ് ആശുപത്രിയിൽ ക്യാമ്പ് ചെയ്യുകയാണ്‌. ജയരാജൻ കിടക്കുന്ന മുറിയുടെ പുറത്തും സി.ബി.യുടെ സാന്നിധ്യം ഉണ്ട്. സിബിഐ സംഘത്തലവന്‍ ഡിവൈഎസ്പി ഹരിഓംപ്രകാശ് ഉള്‍പ്പെടുന്ന സംഘം സ്ഥലത്തുണ്ട്. ജയരാജന്റെ ആരോഗ്യനിലയെക്കുറിച്ചു വ്യക്തത വരുത്താനാണു സിബിഐ സംഘം പരിയാരത്തു ക്യാമ്പ് ചെയ്യുന്നതെന്നാണു സൂചന. സിബിഐയുടെ മെഡിക്കല്‍ സംഘം നാളെ ജയരാജനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചു വിശദമായി സംസാരിക്കും.

p-jayaran-arrest-d

ജയരാജൻ ഹാജരാക്കിയ ഇ.സി.ജി റിപോർട്ട് വ്യാജമെന്ന് ആരോപണം. 

ഇതിനിടെ തനിക്ക് ഹൃദ്രോഗം ഉണ്ടെന്ന് ജയരാജൻ ഹാജരാക്കിയ ഇ.സി.ജി റിപോർട്ട് വ്യാജമെന്ന് ആരോപണം ഉയർന്നു. ഇദ്ദേഹത്തിന്‌ ജയിലിൽ നിന്നും വീണ്ടും രോഗിയായി ആഡ്ശുപത്രിയിലേക്ക് പോകാൻ രേഖകൾ തയ്യാറാക്കി നല്കിയ എ.കെ.ജി ആശുപത്രിയിലെ ബന്ധപ്പെട്ട ഡോക്ടറെ സി.ബി.ഐ ചോദ്യം ചെയ്തു. ജയരാജന്‌ കാര്യമായി അസുഖം ഒന്നും ഇല്ലെന്നാണ്‌ ലഭിച്ച റിപ്പോർട്ടുകൾ. ജയരാജന്റെ ജയിലിൽ നിന്നും പരിശോധിച്ച് രേഖകളിലാണ്‌ തിരിമറി നറ്റന്നിരിക്കുന്നത് എന്ന് സംശയിക്കുന്നു.

റിമാന്‍ഡിലായ ഉടന്‍തന്നെ ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തലശേരി സെഷന്‍സ് കോടതിയില്‍ സിബിഐ അപേക്ഷ നല്‍കിയിരുന്നു. 16 മുതല്‍ മൂന്നു ദിവസത്തേക്കു ജയരാജനെ കസ്റ്റഡിയില്‍ ലഭിക്കാനാണു സിബിഐ ഡിവൈഎസ്പി അപേക്ഷ നല്‍കിയത്. തിങ്കളാഴ്ച അപേക്ഷ കോടതി പരിഗണിക്കും. ജാമ്യത്തിനായി ജയരാജന്‍ ഇന്നലെ അപേക്ഷ സമര്‍പ്പിച്ചില്ല. സിബിഐയുടെ അപേക്ഷയില്‍ കോടതി തീരുമാനമെടുത്ത ശേഷം ജാമ്യഹര്‍ജി നല്‍കുമെന്നു ജയരാജന്റെ അഭിഭാഷകനായ അഡ്വ. കെ. വിശ്വന്‍ പറഞ്ഞു.