ആര്‍എംപി വോട്ടുകള്‍ തനിക്കുലഭിച്ചു, കൊലപാതകിയായി ചിത്രീകരിച്ചവര്‍ക്കെതിരെ പോരാട്ടം തുടരും: പി ജയരാജന്‍

കോഴിക്കോട്: ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. ആര്‍എംപി വോട്ടുകള്‍ സിപിഎമ്മിന് ലഭിച്ചുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. സിപിഎമ്മിനെതിരെ മുരളീധരന്‍ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത് പരാജയം ഉറപ്പായതു കൊണ്ടാണെന്നും കൊലപാതക രാഷ്ടീയം വടകരയില്‍ ഫലം കണ്ടിട്ടില്ലെന്നും തന്നെ കൊലപാതകിയായി ചിത്രീകരിച്ചവര്‍ക്കെതിരെയുള്ള നിയമ പോരാട്ടം തുടരുമെന്നും ജയരാജന്‍ വ്യക്തമാക്കി.

പോളിംഗ് ഇത്തവണയും എണ്‍പത് ശതമാനത്തിന് മുകളില്‍ പോയ വടകരയില്‍ ഏറെ പ്രതീക്ഷയാണ് ഇരുമുന്നണികള്‍ക്കുമുള്ളത്. ഇത്തവണ 82.48 ആണ് പോളിംഗ് ശതമാനം.

Loading...

അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പോളിങ് ശതമാനത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. 2014 ല്‍ 74.02 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ 77. 67 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. 20 മണ്ഡലങ്ങളിലും പോളിങ് ശതമാനം വര്‍ധിച്ചു. സംസ്ഥാനത്ത് പോളിങ് ശതമാനം കൂടിയത് അനുകൂല തരംഗമുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഇടത് -വലത് മുന്നണികള്‍.